എൽ.എം.യൂ.പി.എസ്.അടിമലത്തുറ/അക്ഷരവൃക്ഷം/എൻ കുഞ്ഞേ...

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ കുഞ്ഞേ... | color= 3 }} <center> <poem> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ കുഞ്ഞേ...

നാവിൻ തുമ്പിൽ പൊൻ
അക്ഷര ദീപം തെളിയിച്ച്,
ഉള്ളും പുറവും അറിവിൻ പ്രകാശ - മുണർത്താമെന്നോർക്കണമെൻ
കുഞ്ഞേ....

അഗ്നി ഉയർന്നേ കത്തു
അറിവാൽ നീയും ഉയരുക
എന്തും തന്നിലുൾക്കൊള്ളും അഗ്നിയാം
വിദ്യയുമെന്നോർക്കണമെൻ
കുഞ്ഞേ...

പാറമേലുരസും കയറാൽ
വീഴുമടയാളം പോവുകയില്ല
നിരന്തരമായ അഭ്യാസത്താ -
ലുയരുമെന്നോർക്കണമെൻ
കുഞ്ഞേ....

ആഴമേറും കിണറ്റിലെ നീരൂറുകയുള്ളു
ആഴമേറിയ അറിവുണരും വായനയാൽ.
അരയന്നത്തിൻ താമരയോടുള്ള ബന്ധം
അറിവുള്ളോർ തമ്മിലുള്ള ബന്ധപ്പോലെന്നോർക്കണമെൻ
കുഞ്ഞേ....

ജിഷ,
7 എൽ.എം.യൂ.പി.സ്കൂൾ, അടിമലത്തുറ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത