വസന്തം കുറിക്കുമൊരുത്സവത്തിൻ കാലം ഒരുക്കമാണപ്പോൾ ഭൂവിലെങും ഉടുത്തൊരുങും പൂമരമൊരന്നാളിൽ സൌന്ദര്യമത്സരമരങേറുവാൻ സസൃജാലങ്ങളൊരുക്കമാ വേദിയിൽ പച്ചപ്പട്ടുവിതാനിശ്ചലകാരം കളകളാരവം കിളികളുതിർത്തല്ലൊ തീർക്കുന്നനൃൂനമാം സംഗീലോകവും തുമ്പയും, മുല്ലയും, ഗന്ധകരാജ്ഞിയും ശുഭ്രവസ്ത്രത്തിലൊരുങ്ങി വന്നു... മുക്കുറ്റികൂട്ടുകാരൊത്തുവന്നങിനെ മഞ്ഞ വസ്ത്രത്തിലൊളിവുകാട്ടി ചെമ്പനീർ പൂവും, തെച്ചിൻപൂക്കളും ചുവപ്പുവസ്ത്രങ്ങളണിഞ്ഞുവന്നു കാറ്റിൽ പരത്തും നറുമണവുമായി എരിഞ്ഞിയും കെെതപ്പൂവുമെത്തി ആമ്പൽകുളത്തിൽ പലതരം വർണ്ണത്തിൽ പൂവുകൾ നൃത്തമാടിനിന്നങ്ങനെ ഏറ്റവും ലാസൃയാം സുന്ദരിയാരെന്ന് മാരുതി നോക്കി നടന്നിരുന്നു