വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ
വിലാസം
കടാതി

എറണാകുളം ജില്ല
സ്ഥാപിതം1 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-02-2010Mtcmuvattupuzha



18 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ `വിവേകാനന്ദ ശിശുമന്ദിരം' എന്ന നാമത്തില്‍ സമാരംഭം കുറിച്ച മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം 2008 ആയപ്പോഴേയ്‌ക്കും ഗവ. അംഗീകൃത അണ്‍ എയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂളായി വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി എസ്‌.എസ്‌.എല്‍.സി.ക്ക്‌ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു. എസ്‌.എസ്‌.എല്‍.സി. സെന്റര്‍ ലഭിച്ച വര്‍ഷം 58 കുട്ടികള്‍ പരീക്ഷയ്‌ക്കിരുന്നു. മൂല്യാധിഷ്‌ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കിവരുന്ന ഭാരതീയ വിദ്യാനികേതന്‍ സ്ഥാപനങ്ങളിലൊന്നാണിത്‌. വിദ്യാഭാരതിയില്‍ അഫിലിയേഷനും ഉണ്ട്‌.

ചരിത്രം

ഭാരതീയ മൂല്യങ്ങള്‍ക്കും കേരളീയ സംസ്‌ക്കാരത്തിനും ഈ വിദ്യാലയത്തില്‍ പ്രത്യേക പ്രാധാന്യംനല്‍കുന്നു. സംസ്‌കൃതം, സംഗീതം, യോഗ, നൈതികം, ശാരീരികം എന്നീ പഞ്ചാംഗ ശിക്ഷണത്തിനും മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ചതുര്‍ഭാഷാ പാഠ്യപദ്ധതിക്കും സ്ഥാനം നല്‍കുന്നു. ജാതിമത വര്‍ണ്ണവര്‍ഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും `സ്‌ക്രീനിങി'ല്ലാതെ അഡ്‌മിഷന്‍ നല്‍കുകയും അര്‍പ്പണബോധമുള്ള അധ്യാപകരുടെ ശിക്ഷണത്തില്‍ എല്ലാ ക്ലാസ്സിലും എല്ലാ കുട്ടികളും വിജയിക്കുകയും ചെയ്യുന്ന പഠന ബോധതന്ത്രം മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തെ അധൃഷ്യമാക്കുന്നു. `അരുണ്‍,' `ഉദയ' എന്‌ന പേരിലറിയപ്പെടുന്ന എല്‍.കെ.ജി, യു.കെ.ജി, വിദ്യാഭ്യാസം വിദ്യാഭ്യാസ മനശ്ശാസ്‌ത്രത്തിനും ശിശുകേന്ദ്രീകൃത പ്രവൃതുന്മുഖ പ്രക്രിയാധിഷ്‌ഠിത വിദ്യാഭ്യാസത്തിനും ഉത്തമമാതൃകയാണ്‌. 12 അംഗ പ്രവര്‍ത്തകസമിതിയാണ്‌ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്‌. വിദ്യാര്‍ത്ഥികളില്‍ സാംസ്‌കാരിക ബോധവും മൂല്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ഉത്സവങ്ങളും. ജയന്തിസ്‌മൃതി ദിനങ്ങളും സമുചിതമായി ആചരിക്കുന്നു. നവീകരിച്ച `കമ്പ്യൂട്ടര്‍ ലാബു' സയന്‍സ്‌ ലാബും കുട്ടികള്‍ക്ക്‌ വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതല്‍ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികള്‍ക്ക്‌ പ്രയോജനപ്പെടും വിധം സ്‌കൂള്‍ ലൈബ്രറിയിലെ പുസ്‌തകങ്ങള്‍ വര്‍ഗീകരിച്ച്‌ സൂക്ഷിച്ചിരിക്കുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ചനേട്ടങ്ങള്‍ സ്‌കൂള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തില്‍ ആശയവിനിമയശേഷി സുപ്രധാനമാണ്‌. കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, കമ്യൂണിക്കേറ്റീവ്‌ സാന്‍സ്‌ക്രിറ്റ്‌ എന്നിവ പാഠാനുബന്ധമായി സ്‌കൂളില്‍ കൈകാര്യം ചെയ്യുന്നു. ബാന്റ്‌ സെറ്റ്‌ കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളില്‍ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സര്‍വ്വതോമുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ്‌ ഓരോ വര്‍ഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്‌.

ഭൗതികസൗകര്യങ്ങള്‍

രണ്‍ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.6 Buses & 1 Jeep കുട്ടികല്‍ക്കു െവണ്‍ടി ഏര്‍പ്പെടുതിതിയിരിക്കുന്നു. കുട്ടികല്‍ക്ക്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • യൊഗ
  • വ്യായാം യൊഗ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1991 - 93 പി ആര്‍ ദാസ്
1993-1994 ശ്രീമതി പത്മാവതി അമ്മ
1994-97 സി ആര്‍ ഭാസ്കരന്‍ നായര്‍
1998-2001 ശ്രീ ശിവരാമകൃഷ്ണ കര്‍ത്ത
2001- 04 കല്ലറ ഗോപാലകൃഷ്ണന്‍
2004-06 സി എന്‍ സുരേഷ്
2006 - ശ്രീ പി ആര്‍ നാരായണന്‍

അദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങള്‍

കഴിഞ 6 വര്‍ഷമായി sslc പരീക്ഷക്ക 100% വിജയം . 53ആം നാഷണല്‍ സ്ക്‍ഊള്‍ games Atheletics 2007 -08 held in Culcutta. Long jump -Pooja Narayanan participate.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി 3000തൊള്‍ം പുസ്തകങള്‍ കുട്ടികല്‍ക്കാി സജ്ജീകരിചിട്ടുന്ട്.എല്ലാ ആഴ്ചയിലും പുസ്തകങല്‍ കുട്ടികല്‍ക്ക്‍ കൊടുതതുവിടുന്നു.

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൂള്‍ സ്റ്റൊറ് റൂം

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വാര്‍ത്താ ‍

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് ് വാര്ത്തകള് വായിക്കുന്നു. സ്കൂളീല്‍ ഇംഗ്ലീഷ്,മലയാളം,ഹിന്ദി,സംസ്ക്രിതം വിഭാഗങളാണ് സ്കൂള് വാര്‍ത്തകള്‍ക്ക്‍ െനത്രുതൊം നല്‍കുന്നത്.



വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ