കൊറോണക്കാലം | കവിത കൊറോണക്കാലം ]]

  മാനവരാശിയെ ഭീതിയി 
  ലാഴ്ത്തി നീ എവിടെ നിന്നു വന്നു 
  എവിടെയാണ് നിന്റെ പിറവി 
  ആരുനിനക്കീ ജന്മമേകി. 
  കൂട്ടിലടയ്ക്കും കിളികള
  പോലെ മനുഷ്യ ജന്മങ്ങൾ. 
  പൂരവുമില്ല പെരുന്നാളുമില്ല 
  പൂക്കണി വച്ച വിഷുവുമില്ല 
  വിത്തും കൈകോട്ടുമായി
  വന്ന കിളികളുമില്ല. 
  മാനവരാശിയെ വിറങ്ങലടി
  പ്പിക്കാൻ വന്നതോ നീ. 
  എവിടെയാണ് നിൻ ഉറവിടം 
  എവിടെയാണു നിൻ ജന്മം. 
 
                     വൈഷ്ണവി എ. എസ്. 
                     IV. B
                     ഗവ. എൽ. പി. എസ്. 
                     പുളിമാത്ത്.