ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/മുത്തശ്ശന്റെ മരണം

12:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsbbmhs (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മുത്തശ്ശന്റെ മരണം | മുത്തശ്ശന്റെ മരണം]]...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുത്തശ്ശന്റെ മരണം (കഥ) നന്ദന എസ് . ബി.ബി.എം.എച്ച്.എസ്

         അതവിടെ പണ്ടേ ഉണ്ടായിരുന്നു.
  അതിന്റെ ചുവട്ടിലിരുന്നു കളിച്ചു
  വഴക്കടിച്ചുമൊക്കെയാണ് അവർ വളർന്നത്.
  അതിൽ നിന്നും വീണു കിട്ടിയ മാമ്പഴത്തിന് 
  നല്ല മണവും മധുരവുമുണ്ടായിരുന്നു.
  അതിന്റെ ചുവടുകൾ ഉറഞ്ഞു തുടങ്ങിയിരുന്നു.
  അതിനു വയസ്സായി 
  അയാളുടെ ഭാര്യ പറഞ്ഞു . ഇനി ഇതു കൊണ്ടെന്തു പ്രയോജനം?
  അയാൾ കേട്ടതായി നടിച്ചില്ല.
 കുറച്ചു നാൾ കഴിഞ്ഞു ആ അമ്മ വീണ്ടും പറഞ്ഞു . മുറ്റം മുഴുവൻ കരിയില കൊണ്ട് നിറഞ്ഞു 'നാശം'
 അയാൾ എഴുന്നേറ്റ്  ഒരു ചവറു വരണ്ടി കൊണ്ട് കരിയിലയെല്ലാം വലിച്ചു മാവിൻ ചുവട്ടിൽ കൂട്ടി.
 കുറച്ചു നാൾ കഴിഞ്ഞു ഭാര്യ വീണ്ടും പറഞ്ഞു. അതു മറിഞ്ഞു പുരപ്പുറത്തെങ്ങാനും വീഴും.
 അയാൾ ഒരു കോടാലിയും കയറുമെടുത്തു.
 മരത്തിൽ തൊട്ടു വന്ദിച്ചിട്ടു പറഞ്ഞു  മുത്തശ്ശാ പൊറുക്കണെ.
വെട്ടാൻ കോടാലി ഓങ്ങി.അപ്പോൾ അയാളൊന്നു അറച്ചു.
 "അതിലൊരു തേനീച്ചക്കൂട് "
അയാൾ പറഞ്ഞു ഇത് വേനലാണ്. ഇപ്പോൾ വെട്ടിയാൽ ഇതെല്ലാം ചത്തു പോകും
പ് രാക്കു പിടിക്കാൻ എനിക്കു വയ്യ.

പൂക്കാലം വന്നു അയാൾ കോടാലിയെടുത്തു.

വീണ്ടും പറഞ്ഞു മുത്തശ്ശാ പൊറുക്കണെ

അയാൾ സൂക്ഷിച്ചു നോക്കി. പതിവു തെറ്റിച്ച് അതിൽ ആ വർഷം ധാരാളം പൂക്കൾ വിരിഞ്ഞിരിന്നു. മാവിന്റെ പ് രാക്കു പിടിക്കാൻ എനിക്കു വയ്യ . മാമ്പഴക്കാലം കഴിയട്ടെ , അയാൾ പറഞ്ഞു. മാമ്പഴക്കാലം കഴിഞ്ഞല്ലോ എന്താ വെട്ടുന്നില്ലേ? ഭാര്യ ചോദിച്ചു. അയാൾ മഴു എടുത്തു. മരത്തിൽ തൊട്ടു വന്ദിച്ചു .മുത്തശ്ശാ പൊറുക്കണെ എന്നു വീണ്ടും പറഞ്ഞു. അയാൾ സൂക്ഷിച്ചു നോക്കി. മാവിൻ കൊമ്പിലൊരു കിളിക്കൂട് അമ്മക്കിളിയും അച്ഛൻകിളിയും ചേർന്ന് കുഞ്ഞുങ്ങൾക്ക് തീറ്റി കൊടുക്കുന്ന തിരക്കിലാണ് പ് രാക്കു പിടിക്കാൻ എനിക്കു വയ്യ അയാൾ കോടാലി താഴെയിട്ടു. മഴക്കാലം വന്നു. തേനീച്ചകൾ പുതിയ ഇടം കണ്ടെത്തിയിരുന്നു .മാവിൽ മാമ്പഴം തീർന്നിരുന്നു, കിളികൾ കൂട് ഉപേക്ഷിച്ചിരുന്നു. കാറ്റും മഴയുമുണ്ടായി. വലിയ ശബ്ദം കേട്ട് അവരുണർന്നു. ചെന്നു നോക്കി മുത്തശ്ശൻ മാവ് കടപുഴകി വീണിരിക്കുന്നു. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ തന്നെ....