ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/ സ്നേഹദീപം
സ്നേഹദീപം
വിശ്വമാകെ പ്രകാശദീപം പരത്തുന്ന വിശ്വയ്ക ദീപമാണമ്മ നന്മയും തിന്മയും എന്തന്നറിയുവാൻ തിന്മ തൻ അന്ധകാരത്തെ നീക്കുവാൻ എന്നിൽ പ്രകാശിക്കും ദീപമാണമ്മ മാതൃവാത്സല്യത്തിൽ തേനെന്നെ ഊട്ടുന്ന ആ മുലപ്പാലിന്റെ മൂല്യം പകരുന്ന നറുതിരിയായി മാറുമമ്മ അന്തരീക്ഷത്തിലെ ഒരു ചെറുപ്രാണിക്കും സ്നേഹം പകരും പ്രത്യാംബ പോൽ സർവംസഹയായ ഭൂമി മാതാവിനെ പോലെൻ അമ്മയും ശോഭിക്കുമ്പോൾ എന്നുള്ളിൽ ആയിരമായിരം സ്നേഹദീപങ്ങൾ ശോഭിക്കും. ഞാനെന്നെ അറിയും എൻ ആത്മാവിനേയും മാതാ-പിതാ- ഗുരു - ദൈവം എന്ന തത്വം എന്നിൽ ഉറപ്പിക്കും ദേവിയമ്മ എന്നും പ്രകാശിച്ചു വിളങ്ങുന്ന വിശ്വയ്ക സ്നേഹദീപമമ്മ
|