സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പ്രളയകാലത്തിന്റെ ഓർമ്മയ്ക്ക്
പ്രളയകാലത്തിന്റെ ഓർമ്മയ്ക്ക്
2018ലെ പ്രളയം കേരളത്തിന്റെ ഒരു പേടി സ്വപ്നമാണ്. ജാതിമത രാഷ്ട്രീയ
പരിഗണനകൾ ഒന്നും നോക്കാതെ രക്ഷാപ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചു.
മാനവികതയിൽ ഉറച്ചുനിൽക്കുന്നതായ ഒരു പുതിയ യുഗപിറവിയായി മാറി ദുരന്തം വിതച്ച
പ്രളയം. പ്രളയ സമയത്ത് ക്യാമ്പുകൾ രക്ഷകനെപോലെ തലയുയർത്തി നിന്നു. നമ്മുടെ
പള്ളിക്കുടവും അതിനൊരു മാതൃകയായി നിലകൊണ്ടു. മതഭേദമില്ലാതെ കേരളീയർ
ന്നിച്ചു പ്രളയത്തെ തടുത്തു. ക്യാമ്പുകളിൽ ആയിരുന്നവർ ഭക്ഷണത്തിനുവേണ്ടി ബഹളം
ഉണ്ടാക്കി, അവർ ഹെലികോപ്റ്ററിന്റെ ശബ്ദത്തിന് കാതോർത്ത് നിന്നു. അങ്ങനെ
കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ മനുഷ്യരെല്ലാം ഒരുപോലെയാണ് എന്ന
ആശയത്തിന്റെ പ്രതീകങ്ങളായി. മുമ്പ് പരസ്പരം മിണ്ടുകപോലും ചെയ്തിട്ടില്ലാത്തവർ
സ്വന്തക്കാരായി ഒരുമിച്ച് താമസിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ