ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/കൊറോണ..
കൊറോണ..
പരീക്ഷ മാറ്റി വെച്ചെന്നറിഞ്ഞത് അയൽവീട്ടിലെ അക്കൂസ് പറഞ്ഞാണ്. എന്താ കാര്യം?" അവനോട് ചോദിച്ചു. അവനറിയില്ലത്രേ. കളിക്കാനോടി ,ഞാൻ കളിച്ചു തിമിർക്കുമ്പോഴാണ് അക്കൂസ് അടുത്ത വാർത്തയുമായി വന്നത്. "ദുബായിൽ നിന്നും വന്ന ഹംസക്കായെ പോലീസ് പിടിച്ചു കൊണ്ടു പോയത്രേ.." കാര്യമെന്തെന്ന് അവനുമറിയില്ല. "ഹംസക്കായെ പോലീസ് പിടിച്ചെന്നോ ! മുമ്പൊക്കെ ദുബായിൽ നിന്നും വന്നവരെ കാണാൻ ആളുകൾ ഓടിക്കൂടും ഇപ്പോ എന്താ ഇങ്ങനെ?" സംശയങ്ങൾ പിന്നെയും കൂടി. വീട്ടിലെത്തിയപ്പോൾ അമ്മയുടെ വക "ഇനി പുറത്തൊന്നും പോയി കളിക്കേണ്ട." സ്ക്കൂൾ അവധിയാ എന്നു കേട്ടപ്പോ കളിക്കാന്നു വിചാരിച്ചു സന്തോഷിച്ചു. "കളിക്കാൻ പറ്റാത്ത അവധിയോ! ഇതെന്താ പറ്റിയെ?" അകത്തേക്ക് കയറാൻ നോക്കുമ്പം അമ്മയുടെ വക അടുത്ത ശാസന. "കൈ സോപ്പിട്ട് കഴുകി കയറിയാ മതി.പതിവില്ലാത്ത കാര്യങ്ങൾ ഒന്നൊന്നായി വരുന്നു. അകത്തു കയറിയപ്പോൾ അമ്മ പറഞ്ഞു; "കൊറോണ പകരുന്നു.ലോകം മുഴുവൻ ആയിരങ്ങളെ അവൻ ഇതിനകം കൊന്നൊടുക്കി." "ആശുപത്രിയിലൊന്നും സ്ഥല മില്ലാത്രേ.എല്ലാവരും വീട്ടിലിരുന്നാലേ ഇതിനെ തുരത്താൻ കഴിയൂ". അമ്മ പറഞ്ഞതു കേട്ട് ഞാൻ തീരുമാനിച്ചു .നാടിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും എന്നാലാവുന്നത് ചെയ്യും.കൊറേണയെ ഈ പടികടക്കാൻ സമ്മതിക്കില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ