മഴ വന്നു ചേരുന്ന കാലമിങ്ങെത്തുന്നു കരുതലായെന്തെല്ലാം വേണമെന്നോ? കൊതുകുകൾ പെരുകുന്നൊരുറവിടം കണ്ടെത്തി പാടെയതെല്ലാം തൂത്തുവാരാം ... മഴവെള്ളം പാഴായ് കിടക്കുന്നൊരുറവിടം കൊതുകുകൾ വളരാനായിടവന്നെങ്കിൽ ചിക്കുൻഗുനിയയും ഡങ്കിയും പിന്നെ ജലജന്യരോഗങ്ങളെത്രയേറെ! കരുതലായൊന്നിക്കാം കൂട്ടുകാരേ... ആരോഗ്യരക്ഷക്കായൊത്തുചേരാം... ജല ജന്യ രോഗങ്ങളകറ്റി നിർത്തീടുവാൻ ആരോഗ്യ സന്ദേശം ഹൃദിസ്ഥമാക്കാം...!