ചെങ്ങളായി യു പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം


വരിക കൂട്ടുകാരെ അവധിക്കാലമല്ലേ
കളിക്കാൻ രസിക്കാനും കിട്ടുന്ന കാലമല്ലേ
പഠനത്തിന്റെ പേരിൽ കൂട്ടിലിട്ടവരല്ലേ
ശുദ്ധവായു ശ്വസിക്കാനുള്ള നേരമിതല്ലേ
           
അയ്യോയെൻ കൂട്ടുകാരി ഇല്ല വരില്ല ഞങ്ങൾ
കൂട്ടുകൂടാനും കളിതമാശ കാണിക്കാനും
അറിഞ്ഞതല്ലേ നീയും വന്നൊരു മഹാമാരി
പിടിയിൽ ഞെരിഞ്ഞമർന്നുള്ളൊരു ജന്മനാടും

പേരില്ലാരോഗങ്ങളും മരുന്നാൽ മാറാത്തതും
ജീവനെടുത്താൽ പോലും ഒടുങ്ങാത്തൊരു രോഗം
മരുന്നില്ലെന്നാകിലും തടുക്കാം ഒറ്റക്കെട്ടായ്
പാലിക്കൂ ശുചിത്വവും അകലം തമ്മിൽ തമ്മിൽ
     
ശരീരം മാത്രമല്ലേ അകലുന്നുള്ളൂ സഖീ
നാടിനും നമുക്കുമായ് തടയാം മഹാമാരി
രോഗങ്ങൾ പലവിധം ലക്ഷ്യമിതൊന്നേയുള്ളൂ
ജീവന്റെ നാശം മാത്രം തടുക്കാൻവയ്യാതായാർക്കും

പുതിയ പേരിലായി കൊറോണവന്നിറങ്ങി
ആളുകൾ പേടിയോടെ പുറത്തിറങ്ങാതായി
പുറത്തിറങ്ങും നേരം ശീലിക്കൂ മാസ്കും പിന്നെ
ചീറ്റലോ തുമ്മൽ വന്നാൽ കൈമറ നിർബന്ധവും

നമ്മുടെ ജീവിതത്തിൽ തീവണ്ടി പാഞ്ഞീടവെ
ഓർക്കുക മക്കൾക്കായി കാത്തു വയ്ക്കാനില്ലൊന്നും
കൊതുകും കൂത്താടിയും വളരാതിരിക്കാനായ്
പരിസരം ശുചിയായ് സൂക്ഷിക്കാൻ പഠിപ്പിക്കൂ

ജലത്തിലൂടെയുള്ള രോഗത്തെ ചെറുക്കുവാൻ
തിളപ്പിച്ചാറ്റിയുള്ള വെള്ളമേ കുടിക്കാവൂ
ഡെങ്കിയും ,അതിസാരം ,നിപ്പയും തടയുവാൻ
മക്കളേ ശുചിത്വത്തിൻ പ്രാധാന്യം പഠിപ്പിക്കൂ

ഈച്ചകൾ കൊതുകുകൾ രോഗവാഹിനികളെ
അകറ്റിനിർത്തി നമ്മൾ ഭക്ഷണം കഴിക്കേണം
രോഗങ്ങൾ വന്നിട്ടുള്ള ചികിത്സയേക്കാൾ ഏറ്റം
മഹത്തായ് കാണേണ്ടത് പ്രതിരോധത്തെയാണ്.
                   

കൃഷ്ണജ ആർ കൃഷ്ണൻ
6 ബി ചെങ്ങളായി എ യു പി സ്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത