കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഇത് പ്രകൃതിയുടെ സൂചന

ഇത് പ്രകൃതിയുടെ സൂചന


ലോകം ഇതാ ഭയന്ന് വിറക്കുന്നു
കോവിഡ് എന്ന് മഹാമാരിയിൽ
ലോകത്തെ നിശ്ചലമാക്കി
നിസാരമാം കീടം അവൻ

ഭൂമിയെ കൈപ്പിടിയിലൊതുക്കി നാം
തോറ്റുപോയി ഈ വൈറസിന് മുന്നിൽ
പ്രതിവിധി ഇല്ല പ്രതിരോധം മാത്രം
അകന്നിരിക്കുവിൻ പിന്നീട് അടുക്കുവാൻ

പ്രായത്തെ തോൽപ്പിച്ച നമ്മൾ
അതിജീവിക്കും ഈ മഹാമാരിയെ
ആദ്യം ജീവൻ പിന്നീട് ജീവിതം
അതാവട്ടെ നമ്മുടെ മുദ്രാവാക്യം

അറിവുള്ളവർ പറയുന്ന വാക്കുകൾ
അക്ഷരം പ്രതി അനുസരിച്ച് ഇടാം
കൈകഴുകാം പ്രതിരോധിക്കാം
തുടച്ചുനീക്കാം കൊറോണയെ

ജീവനും ജീവിതവും മറന്ന്
മാലാഖമാർ ചെയ്ത സേവനം
മറക്കുവാൻ ആവില്ലല്ലോ
മരിക്കുവോളം നമുക്ക്

സ്വീകരിക്കാം അതിഥികളെ തൊഴുകയ്യോടെ
അകറ്റിനിർത്താം വെസ്റ്റേൺ കൾച്ചർ
പ്രതിരോധത്തിനായി

പ്രളയം പ്രകൃതി തന്നെ സൂചന
കോവിഡ് പ്രകൃതി തൻ പ്രതികാരം
പ്രകൃതിയെ സ്നേഹിക്കുക പ്രകൃതിയിലേക്ക് മടങ്ങുക
അതാവട്ടെ ഇനിയുള്ള ലക്ഷ്യം

കൈ കോർത്തിടാം ഒത്തൊരുമയോട
തുരത്തീടാം ഈ മഹാ വ്യാധി യെ
കറുത്ത ദിനങ്ങളെ പോയി മറയൂ
കാത്തിരിക്കുന്നു ഞാൻ നല്ലൊരു നാളേക്ക് വേണ്ടി

പ്രണയ പ്രസാദ്
6 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത