ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/2020-ലെ ദുരിതം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavilakom ups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 2020-ലെ ദുരിതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2020-ലെ ദുരിതം

ഒരു ദിവസം 10-ാം തിയതി ചൊവ്വാഴ്ചയാണ് നമ്മുടെ സ്ക്കൂൾ അടച്ചത് പതിവില്ലാതെ സ്ക്കൂൾ അടച്ചതിന്റെ കാരണം തിരക്കി .അപ്പോഴതാ പുതിയ ഒരു വാർത്ത ചൈനക്കാർ പുതിയ ഒരു രോഗം കണ്ടു പിടിച്ചു .അത് ഒരു വൈറസ് രോഗമാണ് .കോറോണ എന്നാണ് അതിന്റെ പേര് .ആദ്യം ജനങ്ങൾ അത്ര കാര്യമാക്കിയില്ല എങ്കിലും സoഭവം ഗുരുതരമായിരുന്നു .പതുക്കെ പതുക്കെ വൈറസ് അയൽ രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കാൻ തുടങ്ങി .അത് ഒരുപാട് ജനങ്ങൾക്ക് പിടിപെട്ടു.ജനങ്ങളെ എല്ലാം കൊന്നൊടുക്കി .അയൽ രാജ്യങ്ങളായ ഇറ്റലി, അമേരിക്ക അങ്ങനെ പല രാജ്യങ്ങളിലേയ്ക്കും പടർന്ന് പിടിച്ചു .ഒട്ടനവധി ജനങ്ങളെ അത് കൊന്നൊടുക്കാൻ തുടങ്ങി .അങ്ങനെ കൊറോണയ്ക്ക് മറ്റൊരു വിഭാഗം കണ്ടെത്തി. 'covid 19' .പതുക്കെ പതുക്കെ വൈറസ് ഇന്ത്യയിലേക്കും പടർന്ന് പിടിച്ചു .അങ്ങനെ മരണ സംഖ്യ കുതിച്ചുയർന്നു .രാവും പകലുമില്ലാതെ ഡോക്ടർമാരും നേഴ്സുമാരും ജോലി ചെയ്യാൻ തുടങ്ങി .അങ്ങനെ അവർക്ക് ലോകത്തിലെ 'മാലാഖമാർ' എന്ന പേര് ലഭിച്ചു .അവർ സ്വന്തം കുടുംബത്തെ പിരിഞ്ഞ് നാടിനും നാട്ടുകാർക്കും വേണ്ടി കഷ്ടപ്പെടുന്നു .അത്തരം നൊമ്പരങ്ങൾ സഹിച്ചാണ് അവർ വൈറസ് ബാധിച്ചവരെ ചികിത്സിക്കാൻ എത്തുന്നത് .അവരിൽ കുഞ്ഞുക്കുട്ടികൾ ഉള്ളവരുണ്ട് .വൃദ്ധരായ മാതാപിതാക്കളെ നോക്കി പരിപാലിക്കുന്നവരുണ്ട് .ഒരു നിമിഷം പോലും അവരെ പിരിഞ്ഞിരിക്കാൻ പറ്റാത്തവരുണ്ട് .പോലീസുകാർ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക വേണ്ടി രാവും പകലും കഷ്ടപ്പെടുന്നു .അങ്ങനെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .എന്നാലും മരണസംഖ്യ കൂടിക്കൊണ്ടിരിന്നു .മരണപ്പെട്ടവരുടെ കുടുംബകർക്ക് ഒരു നോക്ക് പോലും കാണാൻ കഴിയാതെ ആറടി മണ്ണിലേക്ക് താഴുന്നു .ഈ ലോക്ക് ഡൗൺ കാലത്തും ഉണ്ണാതെയും ഉറങ്ങാതെയും ഡോക്ടർ മാരും ,നേഴ്സുമാരും ,പോലീസുകാരും ജോലിയോടുള്ള ആത്മാർത്ഥ കാണിക്കുന്നു .കോറോണ രോഗികൾ എത്ര വേദന സഹിച്ചാണ് ഐ സുലേഷൻ വാർഡിൽ കിടക്കുന്നത് . അവരെ ഒന്നു കാണാൻ പോലും ആർക്കും സാധിക്കില്ല .അവരുടെ കുടുംബക്കാരെയും ദുഃഖത്തിലാഴ്ത്തിയാണ് അവർ മരണത്തിന് കീഴടങ്ങുന്നത് .നമ്മളെപ്പോഴും മറന്ന് പോകുന്ന ഒരുകീട്ടർ കൂടി ഉണ്ട് .അവരാണ് ഇങ്ങനെയുള്ളവരെ ചീറി പായ്പ്പിച്ച് കൊണ്ട് ആശുപത്രിയ എത്തിക്കുന്നത് അത് നമ്മുടെ ആംബുലൻസ് ജീവനക്കാരാണ് .സ്വന്തം ജിവിതത്തെ മറന്ന് മറ്റുള്ളവരുടെ ജീവന്റെ തുടിപ്പ് നിലനിർത്താനായി അവർ പാഞ്ഞുകൊണ്ടിരി ക്കുന്നു. കൊറോണ രോഗികളെ മാത്രമല്ല മറ്റെല്ലാവരുടെയും ജിവൻ നിലനിർത്താൻ വേണ്ടി സ്വന്തം ജിവൻ കളയുന്ന ജീവനക്കാർ .അവർക്കുമുണ്ട് ജിവിതവും കുടുംബവും .എന്നാൽ പോലും അതൊന്നും കണക്കാക്കാതെ മറ്റുള്ളവർക്ക് വേണ്ടി ത്യാഗം സഹിക്കുന്നവർ.

നമ്മുടെ മുഖ്യ മന്ത്രിയായ ശ്രീ.പിണറായി വിജയൻ സർ നമുക്ക് ഉചിതമായ നിർദ്ദേശങ്ങൾ നിർദ്ദേശിച്ചു .പാവങ്ങൾക്ക് റേഷനും കിറ്റും നൽകി.നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഒറ്റക്കെട്ടായി നിന്നുകൊണ്ട് നമ്മുടെ നാടിനെയും നാട്ടുകാരെയും രക്ഷിച്ചു .ഒപ്പം നമ്മുടെ കൊച്ച് കേരളത്തെയും .കേന്ദ്ര ഗവൺമെന്റ് ലോക്ക് ഡൗൺ നിർദ്ദേശിച്ചു .നമ്മുടെ കേരളത്തെ രക്ഷിച്ചു . നമ്മളെ ഇത്രയും protect ചെയ്യുന്ന പോലീസുകാർക്കും ,ഡോ ക്ടർമാർക്കും ,നേഴ്സുമാർക്കും ,ആംബുലൻസ് ജീവനകാർക്കും ,സർക്കാരിനും നമ്മുടെ എല്ലാവരുടെയും വക ഒരു ബിഗ് salute !!! ഈ മഹാമാരി എത്രയും വേഗം തുടച്ചു മാറ്റട്ടെ!!!!!! ഞങ്ങളും നിങ്ങൾക്കൊപ്പം.......

ഫർസാന ഫാത്തിമ
6 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം