എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പ്രകൃതി
{BoxTop1 | തലക്കെട്ട്= പ്രകൃതി | color=5 }}
പുലരിതൻ കിളിപ്പാട്ട് കേട്ട് ഞാനുണർന്നു,
എൻ നയനങ്ങൾ പ്രകൃതിയെ വീക്ഷിച്ചു.
അമ്മ തൻ മടിയിലെന്ന പോലെ,
പ്രകൃതിയെൻ മേനിയിൽ തലോടി.
പൂക്കൾ തൻ തേൻ നുകരുവാൻ ,
വന്ന പൂമ്പാറ്റ പോൽ
ഞാനും പാറി നടക്കവേ
അമ്മയെ പോലെ നാം-
പ്രകൃതിയെ സ്നേഹിച്ചാൽ
ആ സേനഹം എന്നും തിരിച്ചു കിട്ടും.