ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praseetha joy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റ അമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റ അമ്മ
<poem>

എന്റെ അമ്മ സ്നേഹ നിധിയാണെന്നമ്മ സ്നേഹ സൗഭാഗ്യമാണെന്നമ്മ പാലമൃതൂട്ടുന്നതെന്നമ്മ വാരിപ്പുണരുന്നതെന്നമ്മ സ്നേഹ ചുംബനമേകുന്നതമ്മ തെറ്റു ചെയ്തെന്നാൽ ശാസിക്കുന്നെന്നമ്മ ശാസനയിലും സ്നേഹത്തിന്റെ ഭാഷയുള്ളൊരെന്നമ്മ തളരുമ്പോൾ മാറോടണക്കുന്നതമ്മ അലയുമ്പോൾ മാടി വിളിക്കുന്നതമ്മ വലയുമ്പോൾ അരികെ ചേർക്കുന്നതമ്മ ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്നതമ്മ അമ്മ തൻ വാക്കുകൾ എൻ ഔഷധം അമ്മ തൻ ശാസന എൻ നേർ വഴി അമ്മ തൻ തലോടൽ എൻ ആശ്വാസം അമ്മ തൻ സ്ഥാനം അമ്മയ്ക്കു മാത്രം

സ്റ്റിയ മേരി മെജോഷ്
4 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത