ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പകർച്ചാവ്യാധി

12:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പകർച്ചാവ്യാധി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ചാവ്യാധി


കോട്ടയം, പൊന്കുന്നതു ടോണി എന്ന കുട്ടി അവന്റെ കുടുംബത്തോട് കൂടി താമസിച്ചു വരുന്നു.  കുറച്ചു ആഴ്ചകൾക്ക് മുൻപ് ടോണിയുടെ അപ്പൂപ്പനും അമ്മുമ്മയും ചൈന സന്ദർശിക്കാൻ പോയി. ടോണിയുടെ സ്കൂളിൽ ഈ സമയം പരീക്ഷ തുടങ്ങിയിരുന്നു, അതിനാൽ അവനു പോകാൻ സാധിച്ചില്ല. പരീക്ഷ കഴിഞ്ഞു വേനൽക്കാല അവധിക്കു വേണ്ടി കാത്തുനിൽക്കുകയാണ്.  ടോണിയുടെ അപ്പൂപ്പന് വവ്വാൽ ഇറച്ചി ഇഷ്ടായിരിന്നു.  അദ്ദേഹം വവ്വാൽ ഇറച്ചി ചൈനയിലെ ചന്തയിൽ നിന്നു സ്ഥിരമായി വാങ്ങി കഴിച്ചു.  കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന് ശ്വാസംമുട്ടൽ,  ചുമ, കഫക്കെട്ട്, ജലദോഷം, ശരീരം വേദന, നെഞ്ച് വേദന, എന്നിവ തുടങ്ങി.  ഇതറിഞ്ഞ ടോണി വിഷമിതനായി.  വയ്യായ്മ അറിഞ്ഞ ടോണിയുടെ അച്ഛൻ തന്റെ മാതാപിതാക്കളെ നിർബന്ധ പൂർവ്വം നാട്ടിലേക്കു വരുത്തിച്ചു. ഉടൻ തന്നെ ടോണിയുടെ അപ്പൂപ്പനും അമ്മൂമ്മയും  കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഈ സമയം കൊറോണ എന്ന മാരക രോഗം ലോകം വിഴുങ്ങി തുടങ്ങിയിരുന്നു. അതിനാൽ അവരുടെ രക്തവും പരിശോധിക്കേണ്ടി വന്നു. പരിശോധന ഫലം വന്നപ്പോൾ ആ കുടുംബം തകർന്നു. ഫലം പോസിറ്റീവ്. അതുകൊണ്ട് ആ കുടുംബം മുഴുവൻ ക്വാറന്റൈനിൽ കഴിയേണ്ടി വന്നു. ആ കുടുംബവുമായി ഇടപഴകിയരും ക്വാറന്റൈനിൽ കഴിയേണ്ടി വന്നു.  ടോണി വളരെ വിഷമിച്ചു. അവൻ അവന്റെ അച്ഛനോട്  ചോദിച്ചു "അച്ഛാ, ഇനിക്ക് ഇനി സ്കൂളിൽ പോകാൻ കഴിയില്ലേ ".അച്ഛൻ പറഞ്ഞു "അസുഖം മാറും മോനെ ". 

ടോണിയെ പോലെ ഒരുപാട് മനുഷ്യർ ഈ രോഗത്താൽ വിഷമിച്ചു കൊണ്ടിരിക്കുന്നു.  അസുഖം പകരാതിരിക്കാൻ കേരളത്തിലെയും മറ്റു സ്ഥലത്തും സ്കൂൾ കോളേജ് പരീക്ഷകൾ മാറ്റി വച്ചു, ചിലതു റദ്ധാക്കി.   ഓഫീസുകൾ, കടകൾ അടച്ചു.  കേരളം പട്ടിണിയാകാതിരിക്കാൻ കേന്ദ്ര, കേരള സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു. 

കേരളത്തിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുടുംബം മറന്നുള്ള സേവനങ്ങൾക്കൊടുവിൽ പലരുടെയും രോഗം ഭേദമായി.  അങ്ങനെയിരിക്കെ ടോണിയുടെ കുടുംബത്തെ വീണ്ടും പരിശോധിച്ചു. ആരോഗ്യ നില തൃപ്തികരം. എന്നാലും ടോണി സന്തോഷിച്ചില്ല. കാരണം അവൻ അപ്പുപ്പനോട് പറഞ്ഞു "അപ്പുപ്പ നമുക്കല്ലേ രോഗം മറിയുള്ളു ഒരുപാട് മനുഷ്യർ ഇപ്പോൾ രോഗം ബാധിച്ചു കിടക്കുന്നു ".അപ്പൂപ്പന്റെ കണ്ണു നിറഞ്ഞു.

ഇന്ന് രാജ്യം മുഴുവൻ കർഫ്യുയിലാണ്. നമ്മുക്ക് ഒന്നിക്കാം, അതിജീവിക്കാം, കൊറോണയെ തോല്പിക്കാം. പൊതുസ്ഥല സന്ദർശനം ഒഴിവാക്കാം. പുറത്തു പോകുകയാണെങ്കിൽ, മുഖാഭരണം ധരിക്കാം. കണ്ണ്, മൂക്ക്, വായ ഇവയിൽ തൊടാതെ നോക്കാം. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കയ്യ് കഴുകാം. സർക്കാർ, ആരോഗ്യ വകുപ്പ്, പോലീസ് ഇവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാം. വീട്ടിൽ ഇരിക്കൂ, സുരക്ഷിതരായിരിക്കു. 

ശ്രാവൺ സഞ്ജീവ്
7 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം