2019-2020 അദ്ധ്യയന വർഷത്തെ സമ്മോഹനമായ
വിദ്യാലയ സ്മരണകൾ
നമ്മുടെയെല്ലാം നിലനിൽപ്പിന് തന്നെ ആധാരമാണ് വിദ്യാഭ്യാസം നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ എത്രമാത്രം വിദ്യാലയങ്ങളാണ് നിലവിലുള്ളത് .പാഠ്യ പഠ്യേതര വിഷയങ്ങൾ ഹൈടെക് രീതിയിലൂടെ നമ്മളിലേക്കെത്തുന്ന സാഹചര്യം ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ഉണ്ട് . ഇതിനെല്ലാം പുറമെ ഓരോ സ്കൂളിലും നന്മ,ശ്രദ്ധ,ദിശ തുടങ്ങി ഒട്ടേറെ പദ്ധതികൾ നമ്മൾ കുട്ടികൾക്കായി നടത്തിവരുന്നു .വേറൊരു സംസ്ഥാനത്തും ഇത്തരം ഒരു വിദ്യാഭ്യാസ വികസനം ഇല്ല എന്നതിൽ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാം.
നമുക്ക് ഏവർക്കും പ്രിയപ്പെട്ട വിപുലമായി നാം കൊണ്ടാടിയിരുന്ന ആഘോഷമാണ് ഓണം .പക്ഷെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നമുക്ക് രണ്ടു മഹാപ്രളയങ്ങളാണ് നേരിടേണ്ടി വന്നത്.എന്നാലും എല്ലാ സ്കൂളുകളിലും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം വളരെ ലളിതമായി തന്നെ ഓണം ആഘോഷിച്ചു . അതിനു നമുക്ക് സാധിച്ചത് വിദ്യാലയങ്ങളിൽ നടപ്പാക്കിയ "ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി" പ്രാവർത്തികത്തലത്തിൽ കൊണ്ടുവന്നതിനാലും നമ്മുടെയൊക്കെ ഒത്തൊരുമയും സർക്കാരിന്റെ പിന്തുണയും കൊണ്ടാണ് .
ഞങ്ങൾ വിദ്യാർത്ഥികൾക്കുള്ള കഴിവുകളും ഞങ്ങളുടേതായ കലാസൃഷ്ടികളും ഓരോ കൊല്ലവും ഞങ്ങൾ നേടുന്ന മികവുകളും ഞങ്ങളുടെ മാതാപിതാക്കൾക്ക് മുന്നിലും നാട്ടുകാർക്കും പൊതുജനങ്ങൾക്കും മുന്നിലും മറ്റു വിശിഷ്ട അതിഥികൾക്ക് മുന്നിലും അവതരിപ്പിക്കാനുള്ള അവസരം വിദ്യാഭ്യാസവകുപ്പിൽ പഠനോത്സവം പദ്ധതിയിലൂടെ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള “ഇംഗ്ലീഷ് ഫെസ്റ്റ്”, ഞങ്ങൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പുരോഗതിയും മികവും പുലർത്താൻ സഹായിച്ചു. ഇതിനെല്ലാം പുറമേ അതിഥി കൂട്ടുകാർക്കായി ആയി വേറെയും പാഠ്യപദ്ധതികൾ ഉണ്ട്
പഠനമികവിന് എല്ലാം പുറമേ കായികപരമായ കഴിവുകൾ കണ്ടെത്താനും പരിശീലിപ്പിക്കാനും വികസിപ്പിക്കാനും ഉള്ള പദ്ധതികൾ ഇപ്പോൾ സൗജന്യമായി ആയി നടത്തുന്നുണ്ട് . ഫുട്ബോൾ,ക്രിക്കറ്റ് ,വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ഓട്ടം ,ചാട്ടം എന്നിവയാണ് പ്രധാന പരിശീലന ഇനങ്ങൾ . ഈ രണ്ടു കൊല്ലങ്ങളിലായി ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള ശക്തി നമ്മൾ ആർജ്ജിച്ചു.നിപ്പ വൈറസ്, തീവ്രമായ രണ്ടു പ്രളയകാലങ്ങൾ ഇതിനെയെല്ലാം പിടിച്ചു കെട്ടിയ എന്നും അടിപതറാതെ നിലകൊള്ളുന്ന നമ്മുടെ സർക്കാർ, ആരോഗ്യപ്രവർത്തകർ ,നമ്മൾ ഓരോരുത്തരും നമ്മുടെ നിലനില്പിനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഈ കൊറോണയെയും പിടിച്ചുകെട്ടുമെന്നു നമുക്ക് ഉറച്ചു വിശ്വസിക്കാം.
കഴിഞ്ഞ അധ്യയന വർഷം ഞങ്ങൾ വിദ്യാർത്ഥികൾ നന്നായി പഠിക്കുകയും ആസ്വദിക്കുകയും ചെയ്തു .വിദ്യാഭ്യാസചരിത്രത്തിലെ തന്നെ സുന്ദരമായ സ്മരണകളും അനുഭവങ്ങളും നിറഞ്ഞതായിരുന്നു കഴിഞ്ഞ അധ്യയാന വർഷം .
|