അജ്ഞാതൻ ആരാഞ്ഞു ആരാണ് ഭ്രാന്തൻ അമ്മതൻ മടിയിലൂയലാടുമാ കുരുന്നു പറഞ്ഞു, തെരുവിൽ ഭാണ്ഡംപേറുമാ തെരുവുതെണ്ടിയാണു ഭ്രാന്തൻ അപ്പോഴതാരോ അശരീരിയിൽ ചോല്ലി അനാട്ടമിഹാളിൽ അട്ടഹസിക്കുമാ അജ്ഞാത പ്രൊഫസറാണു ഭ്രാന്തൻ അനന്തമാം ലോകത്തെ പാടിപ്പുകഴ്ത്തുമാ അന്ധനാം കവിയാണു ഭ്രാന്തൻ എല്ലാം ശ്രവിക്കവെ ആരോ പറഞ്ഞു നോട്ടുകെട്ടുകൾ തേടിയലയും പരിഷ്കാരിയാം മനുഷ്യാ നീയാണു ഭ്രാന്തൻ നീയാണു ഭ്രാന്തൻ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത