Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
അസുഖങ്ങൾ വരാതിരിക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ശുചിത്വമുള്ള ചുറ്റുപാട് നമ്മെ വളരെ അധികം സഹായിക്കുന്നു . കഴിഞ്ഞ മൂന്നു വ൪ഷങ്ങളായി നാം നേരിട്ട പ്രശ്നങ്ങളാണ് വെള്ളപ്പൊക്കം,നിപ്പ വൈറസ്,കോവിഡ് 19എന്നിവ .ശുചിത്വത്തെപ്പറ്റി നാം ചിന്തിച്ചതും ഈ മഹാമാരികളുടെ സമയത്താണ് .
വെള്ളപ്പൊക്ക സമയത്തു നമ്മൾ ജലം വഴിയുള്ള പകർച്ച വ്യാധികൾ തടയുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും ,ചൂടുള്ള ഭക്ഷണം കഴിക്കുകയും ,കിണർ തുടങ്ങിയ ജലസ്രോതസ്സുകൾ ബ്ലീച്ചിങ് പൌഡർ ഇട്ടു ശുചിയാക്കുകയും ചെയ്തു .
പണ്ടൊക്കെ പറമ്പിൽ കിടക്കുന്ന ചെറിയ പരിക്കുകളോട് കൂടിയ പേരക്ക ,ചാമ്പക്ക ,മാങ്ങാ തുടങ്ങിയ പഴങ്ങൾ നമ്മൾ ഭക്ഷിച്ചിരുന്നു .എന്നാൽ നിപ്പ വൈറസ് വന്നതിനു ശേഷം നമ്മൾ ആ ശീലമെല്ലാം മാറ്റിയെടുത്തു .കടയിൽ നിന്ന് വാങ്ങുന്ന പഴങ്ങളും പല തവണ വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിച്ചു.
ലോകം മുഴുവൻ ബാധിച്ച ഈ കൊറോണ വൈറസിനെ തുരത്താനായി നാം ഓരോരുത്തരും ജോലിയും വിദ്യാഭ്യാസവും വരെ ഉപേക്ഷിച്ചും സമൂഹവ്യാപനം ഉണ്ടാക്കാതെ വീട്ടിലിരിക്കുന്നു .അഥവാ പുറത്തോട്ട് പോകേണ്ട അവസരത്തിൽ മുഖം മാസ്ക് ധരിച്ചും തിരിച്ചുവന്നാൽ കൈകൾ സോപ്പും സാനിറ്റിസറും ഉപയോഗിച്ച് വൃത്തിയാക്കിയും നമ്മൾ മഹാമാരി എന്ന് പറയുന്ന ഈ അസുഖത്തെ അതിജീവിക്കാൻ നാം ഓരോ ദിവസവും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ശുചിത്വത്തെപ്പറ്റി ഇത്രയും കരുതൽ നാം നമ്മുടെ അനുഭവങ്ങളിൽ നിന്നാണ് പഠിച്ചത് .
|