Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണ കാലത്ത്
ഈ കൊറോണ കാലത്ത്
"പണ്ട് പണ്ട് ഒരു കൊറോണ കാലത്ത് " മുത്തശ്ശി കഥ തുടങ്ങി. കുട്ടികൾക്ക് സംശയവും "ക്കൊറോണ ന്ന് പറഞ്ഞാലെന്താ" ന്റ കുട്ട്യോക്ക് ഞാൻ പറഞ്ഞു തരാം അത് ഒരു രോഗമായിരുന്നു ലോകത്തെ മുഴുവൻ ഭിതിയിലാഴ്ത്തിയ മഹാമാരി .അന്ന് ലോകം മുഴുവൻ നിശ്ചലമായി .ഓരോ ദിവസവും 10000ത്തിലേറെ ആളുകൾ മരിച്ചു വീണു രോഗികൾ അതിലേറെ.
മുത്തശ്ശി വിവരിച്ചു "അയ്യോ എങ്ങനാ അത് വന്നത്" ചിക്കു ചോദ്യം ഉന്നയിച്ചു ."അത് ഏതാണ്ട് ചൈന്നേന്നാണ് എന്ന് തോന്നുന്നു. കേരളത്തിലും അതു വന്നോ മുത്തശ്ശി " ചിന്നുവിന്റെ ചോദ്യം. "ഉവ്വ് ഇവിടേം വന്നിരുന്നു അന്ന് കേരളം ഒറ്റകെട്ടായി നിന്നപ്പോൾ അത്ര വലിയ കുഴപ്പമുണ്ടായില്ല.എന്നാലും ഒന്നോ രണ്ടോ പേര് മരിച്ചു. രോഗികളുമുണ്ടായിരുന്നു. പക്ഷേ കേരളം അതിവേഗം മുക്തി പ്രാപിച്ചു. അന്നും ഇന്നും എന്നും കേരളം ഒറ്റക്കെട്ടായി തന്നെ എല്ലാ പ്രതിസന്ധികളേയും നേരിടുന്നു. അത് കൊണ്ടാ നമ്മൾ ഒന്നിന്റെ മുന്നിലും തോൽക്കാത്തതും ............
ശുഭം
|