എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2010Fotokannan




ചരിത്രം

ഗാന്ധിജിയുടെ പന്മന ആശ്രമസന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികം കൊല്ലം:ഹരിജന്‍ഫണ്ട് ശേഖരണത്തിന് മഹാത്മാഗാന്ധി പന്മന ആശ്രമം സന്ദര്‍ശിച്ചതിന്റെ 75-ാം വാര്‍ഷികം 19, 20 തീയതികളില്‍ ആഘോഷിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തില്‍ 1934 ജനവരി 19, 20 തീയതികളിലായിരുന്നു രാഷ്ട്രപിതാവിന്റെ ഐതിഹാസികമായ സന്ദര്‍ശനം. 'മാതൃഭൂമി'യുടെ കോഴിക്കോട്ടെ ആസ്ഥാനം സന്ദര്‍ശിച്ച് ആറുദിവസത്തിനുശേഷം. കുമ്പളത്ത് ശങ്കുപ്പിള്ളയായിരുന്നു ഇവിടെ ആതിഥേയന്‍. പന്മന ആശ്രമത്തില്‍ ഗാന്ധിജി വരുന്ന വിവരമറിഞ്ഞ് നിരവധിപേര്‍ അവിടെ എത്തിയിരുന്നതായി കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയായ 'കഴിഞ്ഞകാല സ്മരണകളില്‍' വിവരിക്കുന്നു.

ഗാന്ധിജി വൈകുന്നേരമാണ് എത്തിയത്. ആശ്രമത്തില്‍ കടന്ന ഗാന്ധിജി ആദ്യമായി ചട്ടമ്പിസ്വാമികളുടെ സമാധിക്ഷേത്രം സന്ദര്‍ശിച്ചു. വെള്ളമണല്‍ വിരിച്ച സ്ഥലത്ത് പിന്നീട് ഗാന്ധിജിയും കൂടെ വന്നവരും ചമ്രംപടിഞ്ഞിരുന്നു. 'രഘുപതി രാഘവ രാജാറാം' പ്രാര്‍ഥനാഗാനവും ഭഗവദ്ഗീതയിലെ ഏതാനും വരികളും ഗാന്ധിജി ചൊല്ലിയപ്പോള്‍ കൂടെയുണ്ടായിരുന്ന എ.വി.താക്കറും ശ്രീമതി ബജാജും മീരാബെന്നും അത് ഏറ്റുചൊല്ലി.

തുടര്‍ന്ന് കുശലപ്രശ്‌നമായി. ഗാന്ധിജി ശങ്കുപ്പിള്ളയുടെ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു. 'ഇംഗ്ലീഷ് അറിയാമോ? അറിയില്ലെന്ന് മറുപടി. ഹിന്ദിയോ? അതും അറിയില്ല. ഞാന്‍ ദുഃഖിക്കുന്നു എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. ഈ രണ്ട് ഭാഷയും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു ദ്വിഭാഷി. ഭീമമായ തുക സ്വീകരണത്തിനുവേണ്ടി ചെലവഴിക്കുന്നത് ശരിയല്ലെന്ന് ഗാന്ധിജി ഉപദേശിച്ചു. അത്താഴം കഴിച്ച് ഗാന്ധിജി ഉറങ്ങാന്‍പോയി. തുറസ്സായ സ്ഥലത്തേ കിടന്നുറങ്ങൂവെന്ന് ഗാന്ധി വാശിപിടിച്ചു. ടെറസിലാണ് അദ്ദേഹം കിടന്നത്. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി മീരാബെന്‍ ഒരു വേപ്പിന്‍തൈ രാത്രിതന്നെ നട്ടു.

പിറ്റേന്ന് രാവിലെ ഏഴരയ്ക്കായിരുന്നു പൊതുസമ്മേളനം. ആശ്രമത്തിന് തെക്കുവശം തയ്യാറാക്കിയിരുന്ന പ്രസംഗവേദിയില്‍ ഗാന്ധിജി ഇരുന്നപ്പോള്‍ വിശാലമായ വയലും കഴിഞ്ഞ് ആളുകള്‍ നിരന്നു. അരമണിക്കൂറോളം ഗാന്ധിജി പ്രസംഗിച്ചു. ഹരിജന്‍ ഫണ്ടിലേക്ക് പിരിച്ചുവച്ചിരുന്ന 500 രൂപയിലധികം വരുന്ന പണക്കിഴി കുമ്പളത്ത് ശങ്കുപ്പിള്ള രാഷ്ട്രപിതാവിനെ ഏല്പിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.

പന്മന ആശ്രമത്തില്‍ 20ന് രാവിലെ 10ന് ചേരുന്ന അനുസ്മരണച്ചടങ്ങില്‍ എന്‍.പീതാംബരക്കുറുപ്പ് എം.പി., മുന്‍മന്ത്രി സി.വി.പദ്മരാജന്‍, പ്രമുഖ ഗാന്ധിയന്‍ ചൂളൂര്‍ ഭാസ്‌കരന്‍ നായര്‍, ആശ്രമമഠാധിപതി സ്വാമി പ്രണവാനന്ദതീര്‍ഥപാദര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ==വഴികാട്ടി==