21:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്=ചങ്ങലകൾ തകർക്കാം |color=3 }} കൈകൾ <br> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ
കഴുകി തുടങ്ങാം നമുക്കിനി
രോഗം വരാതെ നോക്കുവാനായ്
മുഖാവരണം
ധരിച്ച് തുടങ്ങാം നമുക്കിനി
രോഗപ്പകർച്ച തടയുവാനായ്
കൂടിനിൽക്കാതല്പം വിട്ടുനിൽക്കാം
രോഗവ്യാപന വ്യാപ്‌തി കുറയ്‍ക്കാം
ഒഴിവാക്കിടാം ഹസ്‍തദാനം തൽക്കാലം
വീണ്ടും തൊഴുത് വണങ്ങി ശീലിക്കാം.
വേണ്ട ആലിംഗനം ഒട്ടുമീ വേളയിൽ
സ്വാഗതം ചൊല്ലി സ്വീകരിക്കാം.
നിയമവ്യവസ്ഥ അനുസരിക്കാം
നമുക്കിവിടം
നല്ലൊരു നാളെ പടുത്തുയർത്താം
ലോകം മുഴുവൻ പകർന്ന വ്യാധിക്കു
പ്രതിരോധ മാർഗം തീർത്തിടാം.