ലോകമെന്നൊന്നിനെ കാത്തരുളീടാൻ ജ൯മം പൂണ്ടു നീ കണ്ണാ മായാലീലകൾ കാട്ടി ലോകമാകെമാറ്റി നീ മിത്രങ്ങളോടൊത്തുകൂടിയും കോകിലത്തോടൊത്തുപാടിയും മായകൾ കാട്ടിയതെന്തിനു നീ- നിൻ രാഗങ്ങൾ ഓരോന്നു പാടിയതോ? ജീവിത യാഥാർത്ഥ്യമായൊരു കഥയിതു നിന്നുടെ കഥ തീർച്ച തീർച്ച നിന്നുടെ പെറ്റമ്മ ദേവകിയായിരുന്നെങ്കിലും നിനക്കിതാ പോറ്റമ്മയായ് യശോദയും കാളിയമർദ്ദനമാടിയതും നീ ഗോവർദ്ധനമല പൊക്കിയതും നിന്നുടെ വീരഗാഥകൾ പറയുവാൻ ഏത്രയും ബാക്കി യുണ്ടിപ്പോൾ നിന്നുടെ ലീലകൾ തീരില്ലൊരിക്കലും