ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/വിഷവിത്ത്

00:00, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42541 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിഷവിത്ത് | color=2 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷവിത്ത്

കൊറോണ എന്ന വിഷവിത്ത്
നമ്മുടെ നാട്ടിലുമെത്തീ കൂട്ടരേ!
സൂക്ഷിക്കണം നമ്മൾ സൂക്ഷിക്കണം
അത് പടരാതെ നമ്മുടെ നാട്ടിൽ
ഒഴിവാക്കണം യാത്ര ഒഴിവാക്കണം
നിയന്ത്രിക്കണം നമ്മുടെയാത്ര
ബന്ധങ്ങളൊക്കെ പുതുക്കാം ഫോണിലൂടെ
മടിക്കേണ്ട നമ്മൾ അവയ്ക്കായ്
കിട്ടുന്ന വേളകൾ ഉപയോഗിക്ക നാം
നൂതനമാം സർഗ്ഗശേഷിക്ക്
ഈ വേളയിൽ നമുക്ക് ലഭിക്കുന്ന സമയം
പാഴാക്കരുതേ നമ്മൾ ഒട്ടുമേ
പാലിക്കണം നമ്മൾ പാലിക്കണം
നമ്മുടെ സർക്കാരിൻ ആജ്ഞകളെ
ശുചിത്വം എന്ന മൂന്നക്ഷരം
ഉണ്ടാകണേ ഇനിയെന്നുമേ നമ്മളിൽ.
 

സിയാഫാത്തിമ.ജെ.എസ്..
3A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത