ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ഓർമ്മകൾ

12:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മകൾ



പ്രഭാതമേ നീ എന്നെ തഴുകി
ഉണരുവാൻ എത്തുന്ന നേരം
കിളികളുടെ മധുരമാം ഗാനവും
കാറ്റിന്റെ മർമര ശബ്ദവും
നീ എന്നും മനസ്സിന്റെ
താളമായി നിന്നിടേണം
പൂവുപോലെന്നും നിറമേകി
ജീവന്റെ ഭംഗിയായി നിന്നിടേണം

തളിരില കൂമ്പിലെ മഞ്ഞിൻ കണമായി
കുളിരുന്ന ഓർമയായി നിന്നിടേണം
വഴി ചിതറി പോയൊരെൻ ബാല്യങ്ങൾ
ഒരു കൊച്ചു ഓർമയായി എന്നിൽ നിറയണം
സൂര്യന്റെ കിരണങ്ങൾ എന്നെ തഴുകുമ്പോൾ
അതിലുമെൻ ഓർമ്മകൾ ഓടിയെത്തണം


 

സ്നേഹ ബൈജു
8 സി ജി എച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത