എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/തപ്തമനസ്സ്

12:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SVHS Pandanad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തപ്തമനസ്സ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തപ്തമനസ്സ്


തപ്തമനസ്സ്
ഭൂമിയേക്കാളും വലുതാണ് നാമെന്ന്
ആർത്തുല്ലസ്സിക്കുന്ന മർത്യർ,
അവരുടെ ധാർഷ്ട്യത്തെ കളയുവാൻ
കലിതൻ അവതാരമായി.
ഒരു നിമിഷത്തിൽ ആയിരമായിരം
മാനവർമണ്ണിൽ പൊലിഞ്ഞു...
ഒരു കൈ സഹായിക്കാൻ ആവതില്ലാർക്കും
പ്രകൃതി തൻ താണ്ഡവ നൃത്തം.
രാത്രിയിൽ ഞെട്ടിയുണരുന്ന ബന്ധുക്കൾ
രക്ഷിക്കണേ എന്നു കേഴുന്ന മക്കൾ
ഇവയെല്ലാം കണ്ടട്ടഹസിക്കുന്ന ലേകത്തെ
എന്തു നാം ചെയ്യാൻ കഴിയൂ?
എല്ലാവരും ചേർന്ന് ഒന്നിച്ചു പാടുവിൻ
"ലോകാ സമസ്താ സുഖിനോ ഭവന്തു"...

 

നമിത മനോജ് ഉണ്ണിത്താൻ
IX D സ്വാമി വിവേകാനന്ദാ ഹൈസ്കൂൾ, പാണ്ടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത