സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/രാത്രി

23:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രാത്രി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാത്രി

                               രാത്രി
കൊന്നപ്പൂപോലെയുള്ള സൂര്യൻറെ വെ -
ളിച്ചത്തിൽ നിന്നും ഇരുട്ടിന്റെ മയക്കത്തിൽ തല
ചായ്ച്ച് ഉറങ്ങുന്ന പ്രകൃതി ഇരുട്ടിന്റെ രാത്രിയിൽ
പൊൻതിളക്കമായി പുഞ്ചിരിതൂകി നിൽക്കുന്ന ചന്ദ്ര -
ൻ ചുറ്റും കണ്ണ് ഇറുക്കി കളിക്കുന്ന ക‍ു‍‍‍ഞ്ഞു ക‍ു‍‍‍ഞ്ഞു
നക്ഷത്രങ്ങൾനിശബ്ദതയിൽ ഉറങ്ങുന്ന പ്രകൃതിയെ
താരാട്ടുപാടുന്ന ചീവീടുകൾ,പുഴകളുടെ കള.....കളം
എവിടെനിന്നോ മുഴങ്ങിക്കൊണ്ടിരിക്കുന്നു പ്രകൃതിക്ക്
 കുളിർമ നൽകാൻ എത്തുന്ന ഇളംതെന്നൽ അവയിൽ
 നൃത്തംചെയ്യുന്ന തെങ്ങോലകൾ സുഗന്ധം പരത്തു -
ന്ന പുഷ്പങ്ങൾ വെളിച്ചത്തിലെ ശ്വാസംമുട്ടിക്കുന്ന
തിരക്കിൽ നിന്നും ശാന്തമായി ഉറക്കത്തിലേക്ക് കൊണ്ടു
വരുന്ന രാത്രി കുഞ്ഞു കുഞ്ഞു റാന്തൽ കൊണ്ട്
അലങ്കരിക്കുന്ന മിന്നാമിനുങ്ങുകൾ പകലിന്റെ പൊരി വെയിലി -
ൽ നിന്നും പ്രകൃതിയെ രക്ഷിച്ച‍ു സുഖമായി ഉറക്കുന്ന
രാത്രി ആ രാത്രിയുടെ വിസ്മയക്കാഴ്ച നമ്മെയും മെല്ലെ
മെല്ലെ ഉറക്കികൊണ്ടിരിക്കുകയാണ് ഉറക്കത്തിലേക്ക് ഉള്ള രാത്രി
 നമുക്ക് എന്നും വിസ്മയ കാഴ്ചയാണ്.
                          ..........................................

അസ്‍ലഹ.ടി.വി
9 D CHMKS GHSS ,MATTOOL
മാടായി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത