പോരാടുവാൻ നേരമായിന്നു കൂട്ടരേ… പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി- നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കീടാം സ്നേഹ സന്ദർശനം നമു ക്കൊഴിവാക്കിടാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരാ കേട്ടു കൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല .ഒരു ജനതയെ തന്നെയല്ലേ ? ആരോഗ്യരക്ഷയ്ക്ക് നൽകും- നിർദേശങ്ങൾ പാലിച്ച്ച്ചിടാം' മടിക്കാതെ അശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ. ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി….