ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/നിരാശ

17:30, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിരാശ | color= 2 }} <p> <br> ശ്ലൊ .. എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിരാശ


ശ്ലൊ .. എന്തൊരു ചൂടാണ് വീടിനകത്ത് .ഫാനി നാണെങ്കിൽ വെറും ചൂടുകാറ്റ് .ഞാൻ അച്ഛനോട് ചോദിച്ചു "അച്ഛാ പുറത്തേക്കു പോകാം. നമ്മുടെ വീടിനടുത്ത് ഒരു കാടുണ്ട് ." അങ്ങനെ ഞാനും അച്ഛനും അമ്മയും അനുജനും കൂടി ആ കാട്ടിനകത്തേക്ക് പോയി. " ഹൊ എന്തൊരു തണുപ്പ് .നല്ല കാറ്റ് പൂക്കളുടെ നല്ല മണം. മരത്തിനുമുകളിലുള്ള കിളികൾ ഞങ്ങളുടെ ഒച്ചകേട്ട് പറന്നുപോയി . "എന്തു മനോഹരമായ കിളികൾ ". കാടിനു നടുവിലെത്തിയപ്പോൾ മനോഹരമായ കുളം കണ്ടു. കുളത്തിൽ തുള്ളിക്കളിക്കുന്ന മീനുകൾ.ഞാനും അനുജനും ആ കുളത്തിൽ ഇറങ്ങി. ഹായ് നല്ല തണുപ്പ്. പെട്ടെന്നാണ് അമ്മയുടെ വിളി കേട്ടത്. "മോളേ എഴുന്നേൽക്കൂ" .ഞാൻ കണ്ണുതുറന്നു. "അയ്യോ കണ്ടതെല്ലാം സ്വപ്നമായിരുന്നോ " ! എഴുന്നേറ്റ് മുറ്റത്തിറങ്ങി ചുറ്റും നോക്കി.വീടിനു ചുറ്റും തരിശായിക്കിടക്കുന്ന ഭൂമി.ഒരു തെങ്ങു പോലുമില്ല. ചുറ്റും വീടുകൾ എടുക്കാനായി മതിൽ കെട്ടി തിരിച്ചു വച്ചിരിക്കുന്നു. "ഹൊ! ആ സ്വപ്നത്തിലെ കാട് എന്ന് തിരിച്ചു വരും ".

ഹിബ ഫാത്തിമ യു.വി
7 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ