ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം മാനവരാശിക്ക് പരമ പ്രധാനം

പരിസ്ഥിതി സംരക്ഷണം മാനവരാശിക്ക് പരമ പ്രധാനം


പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന് നമ്മളോരോരുത്തരും തിരിച്ചറിയേണ്ടതാണ്. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ ഇന്ന് നമ്മൾ പ്രേരകശക്തിയായത് പരിസ്ഥിതി സംരക്ഷണത്തിന് ഏറ്റവും പ്രധാനമായ ജലസംരക്ഷണവും കൃഷിഭൂമി സംരക്ഷണംവനസംരക്ഷണം വായു സംരക്ഷണം എന്നിവ.നമ്മുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.മനുഷ്യൻ സ്വീകരിച്ച വരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ നിലനിൽപ്പ് തന്നെയും യും യും യും യും അപകടത്തിൽ ആയേക്കാം.ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവ വൈവിധ്യ ശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.കൂടാതെ പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ നശിപ്പിക്കുന്നു. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ദുരവസ്ഥ തടയാൻ കഴിയുകയുള്ളൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു ഇതുമൂലം പരിസ്ഥിതിപ്രശ്നം നമുക്ക് ഒരു പരിധിവരെ കുറക്കാൻ പറ്റും. വെള്ളത്തിനും വായുവിനും പരിശുദ്ധി നിലനിർത്തുന്നതിനും വനങ്ങൾ നമ്മെ സഹായിക്കുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിൻറെ അളവിൽ കൂടുതലും ഉപ്പു വെള്ളമാണ് കുടിവെള്ളത്തിന്റെ ലഭ്യത വളരെ കുറവാണ് ജല വിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന് അളവ് ക്രമാതീതമായി കുറയുകയും മനുഷ്യൻ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു ഇതിന് പ്രധാന കാരണം പരിസ്ഥിതിയിലെ ജലമലിനീകരണം ഗരമാലിന്യം മണ്ണിടിച്ചൽ മണ്ണൊലിപ്പ് വ്യവസായവൽക്കരണ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രധാനമായും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടത് ശുചിത്വമാണ് ശുചിത്വം ഉണ്ടെങ്കിൽ തന്നെ രോഗപ്രതിരോധശേഷി നമ്മളിൽ കൈവരും ഇന്ന് നമ്മുടെ നാട് പല രോഗങ്ങളും പല വൈറസുകളും ഭീഷണിയിലാണ് നമ്മളോരോരുത്തരും പ്രകൃതിയെ സംരക്ഷിക്കുക അതോടൊപ്പം ശുചിത്വം പാലിക്കേണ്ടതാണ് എന്നാൽ തന്നെ നമുക്ക് രോഗപ്രതിരോധ ശേഷി കൈവരും. നമ്മുടെ നാട് മാലിന്യ വിമുക്തം എന്ന ലക്ഷ്യം നേടാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വ്യക്തമായിരിക്കുന്നു എന്ന അവസ്ഥയാണ് ശുചിത്വം അതുകൊണ്ട് വ്യക്തിശുചിത്വത്തോടപ്പം മനുഷ്യ മലമൂത്രവിസർജനങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം പരിസരശുചിത്വം ഗൃഹ ശുചിത്വം പൊതു ശുചിത്വം സാമൂഹിക ശുചിത്വം ഇവയെല്ലാം ഒത്തു ചേർത്ത് നമുക്ക് നമ്മുടെ നാട് ശുചിത്വമുള്ള താക്കാം. ശുചിത്വമുള്ള നാടായി നമ്മുടെ നാട് മാറിയാൽ തന്നെ നമുക്കിടയിൽ ഉണ്ടാകുന്ന പല രോഗങ്ങൾക്കും പ്രതിരോധം നമുക്ക് തന്നെ കണ്ടെത്താം.നമുക്കിടയിൽ ഉണ്ടാവുന്ന പല മാരകരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണം പരിസ്ഥിതി പ്രശ്നവും അതുപോലെതന്നെ ശുചിത്വമില്ലായ്മയും ആണ് .അതുകൊണ്ടുതന്നെ ഇന്ന് കാണുന്ന പല പകർച്ചവ്യാധികളും മാരക രോഗങ്ങളെയും ഇല്ലാതാക്കാൻ നമ്മളോരോരുത്തരും മുൻഗണന എടുക്കേണ്ടതാണ്. നമ്മുടെ നാട് രോഗ വിമുക്തമാക്കാൻ നമ്മളോരോരുത്തരും ആദ്യം നമ്മുടെ നാട് മാലിന്യവിമുക്ത മാക്കണം അതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കുകയും വേണം.ഇനി വരും തലമുറയെ രോഗ വിമുക്തമാക്കാൻ ഭൂമിയെ സംരക്ഷിക്കുക പ്രകൃതിയെ നിലനിർത്തുക നമ്മുടെ നാട് മാലിന്യ വ്യക്തമാക്കുക.

ആയിഷത്തുൽ മെഹറൂഫ നസ്രീൻ
9 D ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം