19:15, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതികൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപരവതാനി വിരിച്ച- പുൽമേടുകളും
കാറ്റിന്റെ താളത്തിനൊത്ത്
നൃത്തം ചവിട്ടുന്ന മരങ്ങളും
നിറയെ പൂവുകളും, കായ്കളും "എത്ര മനോഹരമീപ്രകൃതി...
എത്ര മഹത്ത്വരമീ കാഴ്ച്ച....”
ആർത്തിരമ്പി പതഞ്ഞൊഴുക്കുന്ന പുഴകളും, അങ്ങ്
അകാശംമുട്ടെ പൊങ്ങി നിൽക്കുന്ന പർവ്വതങ്ങളും
എന്തിനി പ്രകൃതിയിൽ മനോഹാരിതയാർന്ന
എന്തും ജീവിതത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു
എന്നും എന്നും മായാതെ നിൽക്കുന്ന പ്രകൃതിയുടെ
ഓരോ വികൃതികൾ....