എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം കാലമാം നിഖണ്ടുവിൽ പുതിയൊരു പദം. മാനവരാശിക്കിത് പുതിയൊരു പാഠം. കരിനിഴൽ വീഴ്ത്തി മനുഷ്യ ജന്മത്തിൽ നൃത്തമാടി രസിക്കയോ കാലമേ? മഹാമാരികളെ കേട്ടു പഠിച്ച നാം കണ്ടു കൊറോണയെന്ന മഹാമാരിയെ. ജീവിതമെത്ര നൈമിഷികം നിൻ കൈകളിൽ വിറച്ചുപോയ് ലോകം നിസ്സാര! നിൻമുന്നിൽ. അകന്നിരിക്കാം,സ്നേഹിക്കാൻ നിന്നെ- പ്പിന്നവനവനെത്തന്നെയും. ഇരുട്ടു പോയ് പ്രകാശംപരക്കും. അതിജീവിക്കും നാമീ മഹാമാരിയെ. പ്രകൃതിയുടെ വികൃതികൾ നമ്മെപ്പഠിപ്പിക്കാൻ! പ്രകൃതിയെ സ്നേഹിക്കാം, ഉയിരിനെ നേടിടാം. നിസ്സാരൻ ശക്തനും ശക്തൻ നിസ്സാരനു- മാകുന്നീ കാഴ്ചയെന്തു കഷ്ടം,ഹാ! സഖേ!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ