എന്റെ സ്വപ്നങ്ങളിൽ നിന്നും
ഉണരുന്ന വർണങ്ങൾ
ചേർത്തൊരു ചിത്രം
ഞാൻ നിനക്കായ്
കൊണ്ട് വരും
തൂവലുകൾ കൊണ്ട്
ഞാൻ അവയ്ക്കു
മുഖം വരയ്ക്കും
മിഴികൾ കൊണ്ട്
ഞാൻ അവയ്ക്കു
നിറം പകരും
ഹൃദയം കൊണ്ട്
ഞാൻ അവയെ മൂടും
ദൂരെ ഇരുന്നു
ഞാൻ അവയെ നോക്കി
മുഖം പൂഴ്ത്തി കരയും
അങ്ങകലെ മാനത്തു
വെൺപ്രാവുകൾ പറന്നുയരും
ഭൂമി മാറി സ്വർഗ്ഗറും
അവിടെ ഞാനും നീയും
നമ്മുടെ സ്വപ്നങ്ങളും
വീണ്ടും പൂവണിയും