ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പരി(ത)സ്‌ഥിതി
പരി(ത)സ്‌ഥിതി
ധാത്രി തൻ കുഞ്ഞിനെ മാറോടണയ്ക്കും പോൽ പ്രകൃത്യംബ മനുജനെ ചേർത്തിടുന്നു മുലയൂട്ടിടുന്ന ജനനിയെ പോലവൾ
തന്നിൽ നിന്നൊഴുകുന്ന തെളിനീരിനാലവൾ നമ്മൾ തൻ ദാഹമകറ്റിടുന്നു
ഇരിപ്പുറപ്പിക്കുന്ന ശിഖരം മുറിക്കുന്നു മനുജരെല്ലാം അമ്മതൻ മാറിൽ
പോലെഴും ചെയ്തികളാൽ മനുഷ്യർ നോവിക്കുകയാണ് തങ്ങൾ തൻ അമ്മയെ പ്രകൃതി ആകുന്നൊരു പോറ്റമ്മയെ
ഉറവിടങ്ങൾതൻ മലിനതയും കഷ്ടത്തിലാഴ്ത്തിടും ജനജീവിതം തന്നെയെന്ന തിരിച്ചറിവുണ്ടായിടാം എന്നു നാം ഇക്കാര്യം ഓർക്കുന്നുവോ അന്ന് അറുതി വന്നിടും അനർത്ഥങ്ങൾക്ക്
|