എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/വിദ്യാരംഗം‌-17

കവിത

നാലുമണിപ്പുക്കൾ

തൂമഞ്ഞു കണങ്ങൾ

നിരന്ന പോലെ

തൂവാനത്തുമ്പികൾ

പറന്ന പോലെ
തൂമയെഴും മുത്തു
കോർത്ത പോലെ

തൂമലർത്തോപ്പിൽ

വിടർന്ന വെൺപൂക്കളെ

മന്ദ സമീരൻ മെല്ലെ

തലോടുമ്പോൾ

മന്ദഹസിച്ചു തലയാട്ടി

നിൽക്കുമ്പോൾ

എന്തൊരു സുഖദമാണിത്

കാണുവാൻ മാമക

ചിത്തത്തിന്നെന്തു

ഹർഷം !!

കണ്ണിനും കരളിനും

സുകൃതം നിറയ്ക്കുന്ന വെണ്മ

നിങ്ങൾക്കായി ഇതാര് നൽകി!?

ഒരു കുഞ്ഞു പൂമ്പാറ്റ അതിൽ മധു നുകരുമ്പോൾ

അനവദ്യമാനന്ദമമൃതവർഷം!!!

തൊട്ടുനോവിക്കുവാൻപോലും ആവില്ലെ നിക്കത്രയ്ക്കു നിങ്ങളെ ഇഷ്ടമല്ലോ!!

എത്ര ഋതുക്കൾ മാറി മറിഞ്ഞാലും

ഹൃത്തിൽനിന്നൊരുനാളും മായുകില്ല!!