ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/രചനയുടെ പേര്/പ്രഭാതം

15:10, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രഭാതം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതം


പൊന്നിളം കാറ്റത്തൊരൂഞ്ഞാലിലാടുന്ന
പ്രകൃതിതൻ മക്കളാം പൂമരങ്ങൾ
ചില്ലതൻ അറ്റങ്ങൾ പൂക്കളാൽ മൂടുമ്പോൾ
അതിൻമേലിരുന്നൊരു പാട്ടുപാടാൻ
കൊതിയോടെയെത്തുന്നു കു‍ഞ്ഞുപക്ഷി
കുഞ്ഞിളം കാറ്റിന്റെ ഈണത്തിനൊത്തൊരു
നറുചെറുമൂളിപ്പാട്ടുപാടി
പ്രകൃതിയെ ചുംബിക്കാനെത്തുന്നു വണ്ടുകൾ
മുറ്റത്തെപ്പൂക്കളിൽ വർണ്ണങ്ങൾ തീർക്കുന്നു പൂമ്പാറ്റകൾ
പ്രകൃതിയെ വരവേൽക്കാൻ എത്തുന്ന സൂര്യനോടെത്തണേ
നീയെന്നും പൊൻ പ്രഭയാൽ

{{BoxBottom1

പേര്=അലീന കണ്ണൻ ക്ലാസ്സ്= 7 C പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ. യു. പി. എസ്. പൂവച്ചൽ സ്കൂൾ കോഡ്=44355 ഉപജില്ല=കാട്ടാക്കട ജില്ല=നെയ്യാറ്റിൻകര തരം= കവിത color= 3 <!