ജി എൽ പി എസ് ആനക്കോട്ടുപുറം
'
ജി എൽ പി എസ് ആനക്കോട്ടുപുറം | |
---|---|
വിലാസം | |
ആനക്കോട്ടുപുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
10-04-2020 | 18590 |
ചരിത്രം
തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ് ആനക്കോട്ടുപുറം ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. പനനിലത്ത് മൊയ്തീൻ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു.
1974-75 കാലത്ത് അഞ്ചുമുറികളോടു കൂടിയ ഓടിട്ട കെട്ടിടം സർക്കാർ നിർമിച്ചുനൽകി. 1996-97ൽ ഡി പി ഇ പി ഫണ്ടും പി ടി എ ഫണ്ടും സംയുക്തമായി ഉപയോഗിച്ചു പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു. 2007-2008 കാലത്ത് പഞ്ചായത്തുഫണ്ടുപയോഗിച്ച് കോമ്പൗണ്ട് വാൾ പണിതു. 2010-11 കാലത്ത് ലഭിച്ച S S A ഫണ്ടുപയോഗിച്ച് ക്ലാസ്മുറികൾ ടൈൽസിടുകയും ചുമർചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. 2015-16 ൽ അന്നത്തെ പിടിഎ പ്രസിഡന്റ് ശ്രീ തരകൻ അസീസിന്റെ ഉത്സാഹത്തിൽ, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി സംഭാവനയായി നൽകിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഫീസ്മുറി ആകർഷകമാക്കി. 2016-17ൽ പഞ്ചായത്തു ഫണ്ടുപയോഗിച്ച് സ്കൂളിന്റെ ചിരകാലഭിലാഷമായിരുന്ന കോൺഫ്രൻസ്ഹാൾ പണിപൂർത്തയായി. വാർഡ് മെമ്പറുടെ സഹായത്തോടെ മൈത്രി ട്രേഡിങ് കമ്പനി മനോഹരമായ നെയിംബോർഡ് നിർമ്മിച്ചുനൽകി. ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയിൽ 27 ആൺകുട്ടികളും 28 പെൺകുട്ടികളുമായി ആകെ 55 കുട്ടികളും- പ്രൈമറി വിഭാഗത്തിൽ 99 ആൺകുട്ടികളും 120 പെൺകുട്ടികളും പെൺകുട്ടികളുമായി ആകെ 274 കുട്ടികൾ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകൾ അടങ്ങിയ സ്മാർട്ട് ക്ലാസ്, എൽപി,യുപി ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ൬ ലാപ് ടോപ്പും രണ്ട് പ്രോജെക്ടറും 2019- ൨൦ വർഷത്തിൽ ലഭിച്ചു എന്നത് ശ്രദ്ധേയമാണ് . ആയിരത്തിൽപരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേൾസ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമർചിത്രങ്ങൾ, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിർത്തുന്നു. പഞ്ചായത്തിന്റെയും മുൻകാല വാർഡ് മെമ്പർമാരുടെയും എസ് എസ് എയുടെയും സ്ഥിരോത്സാഹികളായ പി ടി എ അംഗങ്ങളുടെയും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സ്റ്റാഫിന്റെയും സമയോചിത സഹകരണം കൊണ്ടാണ് ഇത്രയും നേട്ടങ്ങൾ എത്തിപ്പിടിക്കാനായത്. വിദ്യാലയത്തിനു വേണ്ടി സമർപ്പിത മനസ്സോടെ സേവനം ചെയ്യുന്ന ശ്രീ കെ പി ഫിറോസ് ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ടും , ശ്രീ ടി കുഞ്ഞുമുഹമ്മദ് മാസ്റ്റർ ഹെഡ്‌മാസ്റ്ററുമാണ് . സ്കൂളിന്റെ വികസനാവശ്യങ്ങളിൽ താൽപര്യത്തോടെ ഇടപെടുകയും ഭിന്നവീക്ഷണങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന വാർഡ് മെമ്പർ ശ്രീ മൊയ്തീൻ മൂലത്തിനോട് സ്ഥാപനം ഏറെ കടപ്പെട്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. തികച്ചും ശിശു സൗഹൃദം. വൃത്തഗയുളള അടുക്കള, കമ്പ്യൂട്ടര്‍ ലാബ്, 8 കമ്പ്യൂട്ടര്‍, എല്‍.സി.ഡി. പ്രൊജക്ടര്‍, പ്രിന്‍റര്‍, ഉച്ചഭാഷിണി, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ് അഡാപ്ററഡ് ടോയ് ലററ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
ക്ലബുകള്‍
വിദ്യാരംഗം, സയന്‍സ്, മാത്സ്, അറബി, ഇംഗ്ലീഷ്, പരിസ്ഥിതി, ഹെല്‍ത്ത്, സ്പോര്‍ട്സ്,
വഴികാട്ടി
നിലമ്പൂര്‍ -മഞ്ചേരി റൂട്ടില്‍ കാരക്കുന്ന് നിന്നും 1.5 കിലോമീററര്‍ ദൂരം. ആനക്കോട്ടുപുറം റോഡില്‍ പള്ളിപ്പടി വഴി ഓത്തുപളളിക്കല്‍ എന്ന സ്ഥലത്താണ് സ്കൂളിലെത്താം.