പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര

പിന്നോക്ക ജന വിഭാഗങ്ങളുടെയും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെയും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക ഉന്നമനം ലക്ഷ്യം വെച്ച് നെടിയിരുപ്പ് മുസ്ലിം എഡ്യുക്കേഷണല്‍ അസോസിയേഷന്കീഴില്‍ 1976ല്‍ നെടിയിരുപ്പ് പഞ്ചായത്തിലെ കൊട്ടുക്കരയില്‍ പാണക്കാട് പൂക്കോയ തങ്ങളുടെ അനശ്വര നാമധേയത്തില്‍ കൊട്ടുക്കര പി.പി.എം ഹൈസ്കൂള്‍ സ്ഥാപിതമായി.കൊണ്ടോട്ടി പട്ടണത്തില്‍ നിന്നും 2 km കിഴക്ക് ദേശീയപാത 213 -ന്റെ ഓരം ചാരി ഈ സ്ഥാപനം തല ഉയര്‍ത്തി നില്‍ക്കുന്നു. പ്രാരംഭഘട്ടത്തില്‍ 112 കുട്ടികളുമായി ആരംഭിച്ച ഈ സ്ഥാപനം അതിന്റെ പ്രയാണവീഥിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2000-2001 ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 55 ഡിവിഷനുകളിലായി 3455 കുട്ടികളും ഹയര്‍സെക്കണ്ടറിയില്‍ 2 ബയോളജി, 1 കമ്പ്യൂട്ടര്‍ സയന്‍സ്, 2 ഹുമാനിറ്റിക്സ്, 1 കൊമേഴ്സ് എന്നിങ്ങനെ 6 ബാച്ചുകളിലായി 720 കുട്ടികളും അദ്ധ്യായനം നടത്തി വരുന്നു. പ്രശാന്ത സുന്ദരവും വിശാലവുമായ സകൂള്‍ കാമ്പസില്‍ 4175 കുട്ടികളും 130 സ്റ്റാഫും യുവതലമുറയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന് നിറങ്ങള്‍ നല്‍കുന്നു.ആധുനിക പാഠ്യപദ്ധതിയില്‍ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകള്‍, ലൈബ്രറികള്‍, മറ്റു പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ സ്കൂലില്‍ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയര്‍സെക്കന്ററിയിലും സ്മാര്‍ട്ട് റൂമുകള്‍ ഡിജിറ്റലൈഡ്സ് ഹയര്‍സെക്കന്ററി ലൈബ്രറിയന്‍, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകള്‍, സാഹിത്യ ഭാഷാക്ലബ്ബുകള്‍, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്,ടൂറിസ ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc +2 വിജയശതമാനത്തില്‍ വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപിതമെന്ന വ്യാതി വര്‍ഷങ്ങളായി ppmhss ന് സ്വന്തമാണ്. ഇതിന് നിദര്‍ശനമായി ജില്ലാപഞ്ചായത്ത് ഏര്‍പ്പെടുത്തിയ ട്രോഫി തുടര്‍ച്ചയായി ഈ സ്കൂള്‍ നേടിയെടുക്കുന്നു. അറബിഭാഷ പഠനത്തില്‍ മികവിന്റെ തെളുവായി dr മൊഹിയുദ്ദീന്‍ ആലുവ എവര്‍ റോളിംഗ് ട്രോഫി ഈ സ്കൂളിലെ കുട്ടികള്‍ നേടിയെടുക്കുന്നു. കലാ കായിക രംഗത്ത് ഈസ്ഥാപനം മികച്ച നേട്ടങ്ങള്‍ അനവരതം നേടിയെടുക്കുന്നു.18 തവണ സബ് ജില്ലയില്‍ യുവജനോല്‍സവ ചാമ്പ്യന്‍സ് തുടര്‍ച്ചയായി കരസ്ഥമാക്കി. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങള്‍ക്ക് മികച്ച നേതൃത്തവും അധ്യാപകരുടേയും ആത്മാര്‍ത്ഥതയും സമര്‍പ്പണ മനോഭാവവും ഇഴ ചേര്‍ന്നത് കൊണ്ടത്രേ : നേതൃ പാടവത്തിന് 1996 ല്‍ ഹെഡ്മാസ്റ്റര്‍ കെ.കാസിം മാസ്റ്റര്‍ക്ക് സംസ്ഥാന അധ്യാപക അവാര്‍ഡും 2004 ല്‍ കെ.പി അഹമ്മദ് മാസ്റ്റര്‍ക്ക് ദേശീയ അധ്യാപക അവാര്‍ഡും ലഭിക്കുകയുണ്ടായി. സ്കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്ര മല്‍സരങ്ങളില്‍ മലപ്പുറം ജില്ലക്ക് അടിസ്ഥാനാര്‍ഹമായ നേട്ടങ്ങളാണ് ഈ സ്കൂള്‍ സംഭാൈവനവ ചെയ്യുന്നത്. സംസ്ഥാനത്ത് മികച്ച സയന്‍സ് വിദ്യാലയമായും ഗണിതശാസ്ത്ര വിദ്യാലയമായും ഈ സ്കൂള്‍ വര്‍ഷങ്ങളായി തെരെഞ്ഞെടുക്കപ്പെടുന്നു. ഷിമോഗോ,സേലം,പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും,അഹമ്മദാബാദ്,ഹൈദ്രാബാദ്,ഹരിയാന, ചെന്നൈ,ഷില്ലോങ്ങ് എന്നിവിടങ്ങളില്‍ ദേശീയ ശാസ്ത്ര മേളയിലും സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കരസ്ഥമാക്കി.

പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201018083







വഴികാട്ടി



<googlemap version="0.9" lat="11.139214" lon="75.982792" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, PPMHSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.