എ.എൽ.പി.എസ്. വടക്കുമുറി/2019-20 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ വടക്കുമുറി എ.എൽ.പി.സ്ക്കൂളിൽ ആഘോഷിച്ചു. ഒരുക്കങ്ങൾക്കു വേണ്ടി അവധിയായിട്ടും അഞ്ചാം തീയതി എല്ലാ അധ്യാപകരും എത്തിച്ചേർന്നു.' സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും ഹാളും മോടിയാക്കി.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി.പച്ചക്കറിയും മറ്റ് സാധനങ്ങളും ഒരുക്കി. ജൂൺ 6ന് കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു. വർണ്ണശബളിമയാർന്ന വിദ്യാർത്ഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും സ്ക്കൂൾ അങ്കണം നിറഞ്ഞിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് മുംതാസ്.സി.സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷനായ PTA പ്രസിഡൻറ് ശ്രീ ചന്ദ്രൻ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബഹുമാനപ്പെട്ട മാനേജർ അബുട്ടി ഹാജി ,മുൻ അധ്യാപകർ (റിട്ട) അഹമ്മദ് കുട്ടി മാഷ്, സുബൈർ മാഷ്,എന്നിവർ ആശംസകളർപ്പിച്ചു.ഈ സ്ക്കൂളിലേക്ക് പുതിയതായി പ്രവേശനം എടുത്ത എല്ലാ വിദ്യാർത്ഥികൾക്കും യോഗമദ്ധ്യേ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് സമ്മാനമായി നല്കി. പരിപാടികൾക്കിടയിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രവേശനോത്സവം കൂടുതൽ മിഴിവുള്ളതാക്കാൻ സഹായകമായി.കൺവീനർ അസീസ് മാഷ് നന്ദി പറഞ്ഞു കൊണ്ട് ഏകദേശം പതിനൊന്നരയോടെ യോഗത്തിന് സമാപനം കുറിച്ചു.കുട്ടികളെല്ലാം വരും തന്നെ അവരവരുടെ ക്ലാസ്സുകളിലേക്ക് പിരിഞ്ഞു പോയി.പന്ത്രണ്ടരയോടെ സ്ക്കൂളിൽ വന്നു ചേർന്നിട്ടുള്ള എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നല്കി.

 

       

ജൈവവൈവിധ്യ ഉദ്യാനം

കുട്ടികളുടെ മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് തരിശുഭൂമിയായിക്കിടന്ന എ.എൽ.പി.എസ്. വടക്കുമുറി സ്കൂളിനെ ഹരിതാഭമാക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു.

പി. ടി. എ.

  • ശരീഫു റഹ്മാൻ.വി.പി (പ്രസിഡന്റ്)
  • സമീർ മീമ്പറ്റ (വൈസ് പ്രസിഡന്റ്)
  • ഉബൈദ് .എൻ .സി
  • റഷീദ് തൊട്ടാംപുറത്ത്
  • അബ്ദുസ്സലാം. കെ .കെ
  • വി. മുഹമ്മദ് കുട്ടി
  • സുബൈർ .വി
  • സുഹൈൽ .എം
  • മുനവ്വിർ.യു
  • സമീർ .കെ .ടി
  • അഷ്റഫ് .ടി
  • ഭാസ്കരൻ .പി .വി
  • മഹ്മൂദ് കോഴിശ്ശേരി
  • സിദ്ദിഖ് .യു
  • ശിഹാബുദ്ദീൻ.കെ.ടി
  • ശാഫി കോഴിശ്ശേരി
  • ജൗഹർ .ഇ
  • ബഷീർ.കെ.
  • റഹ്മത്ത് എം
  • സൈഫുദീൻ കെ.കെ

വായനാ ദിനം

ജൂൺ 19 വായനാ ദിനത്തിൽ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം,വായനാ മത്സരം,വായനാ കാർഡ് നിർമ്മാണം ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ചുമർ പത്രികാ നിർമാണം, അടുത്ത ഒരാഴ്ചയിലെ പത്രങ്ങളിൽ നിന്നും ക്വിസ് മത്സരം എന്നിവ നടത്തി. പി. എൻ പണിക്കർ അനുസ്മരണം,P Nപണിക്കരെക്കുറിച്ച് ഡോക്യുമെന്ററി അവതരണവും നടന്നു.

ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം

വടക്കുമുറി എ.എൽ.പി.സ്ക്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ അസീസ് മാഷ് ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ ലഹരി യാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി മുംതാസ്.സി. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റ് ചൊല്ലി കൊണ്ട് പ്രതിജ്ഞ പുതുക്കി. ഉച്ചയ്ക്കുശേഷം കുട്ടികൾ തയ്യാറാക്കിയ ഫ്ലക്സുകളും പോസ്റ്ററുകളുമായി ലഹരി വിരുദ്ധ സന്ദേശങ്ങളെ മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് റാലി നട

ബഷീർ ദിനം

ബഷീർ ദിനവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടന്നു. ബഷീർദിന ക്വിസ് ,ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററി, ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ബഷീർ സിനിമ പ്രദർശനം എന്നിവ നടന്നു.


ചാന്ദ്രദിനാചരണം

ജൂലൈ 21 സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ചാന്ദ്ര ദിനാചരണത്തിൻ്റെ ഭാഗമായി വടക്കുംമുറി എ.എൽ.പി.സ്കൂളിൽ നടന്നു.

  • ശാസ്ത്ര പ്രദർശനം

വിവിധ ചാർട്ടുകൾ, മോഡലുകൾ, വാർത്താകുറിപ്പുകൾ, ചിത്രങ്ങൾ, മുതലായവ ഉൾപ്പെടുത്തി പ്രദർശനം നടത്തി ഇതിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായിരുന്നു ചന്ദ്രയാൻ 2 ൻ്റെ കൂറ്റൻ രൂപം സ്കൂൾ മുറ്റത്ത് പ്രദർശിപ്പിച്ചത്.

  • ശാസ്ത്ര നാടകം

മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗ്രഹങ്ങളെയും ഗഗന സഞ്ചാരികളെയും കഥാപാത്രങ്ങളാക്കി വിദ്യാർത്ഥികൾ നാടകങ്ങൾ അവതരിപ്പിച്ചു.

  • കൊളാഷ് മത്സരം

ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളാഷ് മത്സരം സംഘടിപ്പിച്ചു.

  • അഭിമുഖം

ആദ്യമായിചന്ദ്രനിൽ കാലുകുത്തിയ യാത്രികരായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൾ കോളിൻസ് എന്നിവരോട് വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം ഏറെ കൗതുകകരവും അറിവ് പകർന്നു നൽകുന്നതുമായി.

 

     

ഓണാഘോഷം

 

പ്രമാണം:Fir.jpg