പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം



TALKING LIBRARY



  വായനയുടേയും വിജ്ഞാനത്തിന്റേയും ലോകം ഭിന്നശേഷിക്കാർക്ക് കൂടി പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ ശബ്ദിക്കുന്ന ലൈബ്രറിയ്ക്ക് തുടക്കം കുറിയ്ക്കുകയാണ്.   കുട്ടികളും അദ്ധ്യാപകരും സഹൃദയസുഹൃത്തുക്കളും ചേർന്ന് ഓഡിയോ പുസ്തകങ്ങൾ നിർമിക്കാനൊരുങ്ങുന്നു.  വിദ്യാർത്ഥികളടങ്ങുന്ന ഭിന്നശേഷിസമൂഹത്തിന് ഊർജ്ജം പകരുന്നതും മലയാളത്തിലെ ശബ്ദിക്കുന്ന ലൈബ്രറിയുടെ വികാസത്തിന് വഴിയൊരുക്കുന്നതുമായ ഈ യത്നം വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന്റെ ആദ്യ ശില്പശാല 2019 ആഗസ്ത് 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ പരുതൂർ ഹൈസ്കൂളിൽ നടന്നു.




ലൈബ്രറി

 8.9.10 ക്ലാസ്സുകളിലായി  ഏകദേശം 2600 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറ‌ുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഏകദേശം 8000 ത്തോളം പുസ്തകങ്ങൾ  ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. കുട്ടി ലൈബ്രേറിയൻമാരുടെ കൃത്യമായ ഇടപെടൽ ലൈബ്രറിയുടെ നടത്തിപ്പ് സുഗമമാക്കുന്നു.





    ക്ലാസധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന  രീതിയിൽ മിക്ക കുട്ടികളും  മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു മൊബൈൽ ലൈബ്രറി  സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടു​ണ്ട്

കുട്ടി ലൈബ്രേറിയൻ

 2018-19 വർഷത്തിൽ കുട്ടി ലൈബ്രേറിയനായി പ്രവർത്തിച്ച ഓരോ കുട്ടിക്കും അംഗത്വ സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു. കൂടുതൽ കുട്ടികളിലേക്ക് വായന എത്തിക്കാൻ ഓരോ ക്ലാസിൽ നിന്നുമുള്ള ലൈബ്രേറിയമാർക്ക് സാധിക്കുന്നു. കുട്ടികളുടെ പ്രവർത്തനം പ്രശംസനീയം തന്നെ...

കുട്ടി ലൈബ്രേറിയൻമാർ അധ്യാപകർക്കൊപ്പം


കുട്ടി ലൈബ്രേറിയൻമാർക്കുള്ള സാക്ഷ്യപത്രം


അസംബ്ലിയിൽ സാഷ്യപത്രം നൽകുന്നു.