44547

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 2 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 (സംവാദം | സംഭാവനകൾ) (വിദ്യാലയ ചരിത്രം)

ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം

1887 മുതൽ വിദ്യാലയ ചരിത്രം ആരംഭിക്കുന്നു . ഏക അധ്യാപക വിദ്യാലയമായി ആരംഭിക്കപ്പെട്ടു.. 1952-ൽ കനത്ത മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി .അതിനെത്തുടർന്ന് 1954 ൽ പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു .. മരുത്തൂർ നാരായണപിള്ളയാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ . മേച്ചേരി കുടുംബത്തിലെ എം ശിവരാമപിള്ളയാണ് ആദ്യ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി നാല്പത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . 1955 ൽ ഈ വിദ്യാലയം 22 അധ്യാപകർ ഉൾപ്പെട്ട UP വിഭാഗമായി ഉയർത്തപ്പെട്ടു .

                  മഞ്ചവിളാകം ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ …… 130 വർഷങ്ങളിലായി ഒരു പ്രദേശത്തിന്റെ സംസ്കാരത്തെ സ്വാധീനിക്കുന്ന വിദ്യാലയ മുത്തശ്ശി …. തലമുറകളിലൂടെ സംവേദനം ചെയ്യപ്പെടുന്ന അറിവ് ….. അനേകം ഗുരുക്കന്മാരുടെ ആശിർവാദത്താൽ അനുഗ്രഹീതമായ കലാലയം ….. ഇന്നും അറിവിന്റെ ആദ്യാക്ഷരം നുകരുവാൻ എത്തുന്ന കുരുന്നുകൾ ….. ഓരോ വിദ്യാർത്ഥിയും ഓരോ ടാലന്റ് ലാബ് എന്ന കാഴ്ചപ്പാടോടെ കുഞ്ഞുങ്ങളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകർ …… പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് …… പാറശ്ശാല സബ് ജില്ലയുടേയും കൊല്ലയിൽ ഗ്രാമ പഞ്ചായത്തിന്റെയും അഭിമാനം.

……

"https://schoolwiki.in/index.php?title=44547&oldid=636284" എന്ന താളിൽനിന്ന് ശേഖരിച്ചത്