പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്പോർ‌ട്സ് ക്ലബ്ബ്

22:26, 10 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18083ppmhss (സംവാദം | സംഭാവനകൾ) (d)

കുട്ടികളും കായിക വിദ്യാഭ്യാസവും

ഒരു വെക്തിയുടെ വികസന പ്രക്രിയയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് അതുല്യമായ സ്താനമാണുള്ളത്. കുട്ടിയുടെ ശാരീരികവും മാനസീകവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് കായിക വിദ്യാഭ്യാസം അവസരം ഒരുക്കുന്നു. ആധുനീക സമൂഹം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒന്നാണ് ആരോഗ്യ കായിക വിദ്യാഭ്യാസം. മാറിയ ജീവിത ശൈലി നമ്മേ വളരെ വലിയ വിപത്തുകളിലേക്ക് കൊണ്ടെത്തിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏ൪പെടേണ്ടതി൯െറ ആവശ്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ആരോഗ്യമുള്ള സമൂഹത്തെ വാ൪ത്തെടുക്കാ൯ ആദ്യപടിയായി ചെയ്യേണ്ടത്.

വിവിധങ്ങളായ വ്യായാമ മുറകൾ

ശാസ്ത്രീയമായ രീതിയിൽ

കുട്ടികൾ പഠിക്കുന്നതിലൂടെ വരും സമൂഹത്തിന് ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാ൯ സാധിക്കും.


കായിക ക്ഷമതക്ക് പുറമേ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, ശാരീരിക വളർച്ച, കൗമാര പ്രശ്‌നങ്ങൾ, എന്നിവ സമ്പന്തിച്ച അവബോധവും ആരോഗ്യ കായിക വിദ്യാഭ്യാസത്തി൯െറ ഭാഗമാണ്.

    പരസ്പരം ഇടപഴകാനും പങ്ക് വെക്കാനും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാനുള്ള സാംസ്കാരികത കൂടിയാണ് ആരോഗ്യ കായിക വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നത്. ഉചിതമായ സമയത്ത് തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും  വൃത്തിയും 

ചിട്ടയുമുള്ള ജീവിതം നയിക്കാനും കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിലൂടേയും, പരിശീലനത്തിലൂടെയും സാധ്യമാകുന്നു.