ചാലക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
10:07, 25 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23008 (സംവാദം | സംഭാവനകൾ)

ചാലക്കുടി

ദേശീയപാത 47-ന് അരികിലായി തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി (ഇംഗ്ളീഷ്:Chalakudy). കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ്‌ ചാലക്കുടി. ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു. ചരിത്രപ്രധാന്യമുള്ള ചാലക്കുടി, ഇന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ, പോട്ട, മുരിങ്ങൂർ എന്നിവിടങ്ങളിലെ ക്രിസ്തീയധ്യാനകേന്ദ്രങ്ങൾ, ചലച്ചിത്രതാരങ്ങൾ എന്നിവ മൂലമാണ് പ്രസിദ്ധമായിരിക്കുന്നത്. ചാലക്കുടി പുഴയോട് ബന്ധപ്പെട്ട പുതിയ ജലവൈദ്യുതപദ്ധതികളും വിവാദങ്ങളും സമീപകാലത്ത് ചൂടു പിടിപ്പിക്കുന്ന ചർച്ചാവിഷയങ്ങളാണ്. അടുത്ത കാലത്തായി നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതും വാർത്തയായിരുന്നു..

ചാലക്കുടി എന്ന പേരിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ ഉണ്ട്.

‘ജ്യോതിഷസംഹിത’ എന്ന ഗ്രന്ഥത്തിൽ ചാലക്കുടിയെ ‘ശാലധ്വജം’ (ശാലക്കൊടി) എന്നാണ് പരാമർശിച്ചുകാണുന്നത്. ചാലക്കുടിപുഴയുടെ തീരങ്ങളിൽ നിരവധി യാഗങ്ങൾ നടന്നിരുന്നതായും രേഖപ്പെടുത്തിയ്ട്ടുണ്ട്. അങ്ങനെ യാഗശാലക്ക് പേരും പാവനതയും വരുത്തിയതു കൊണ്ട്. ശാലക്കൊടി എന്ന പേർ വന്നതാകാം. മറ്റൊരഭിപ്രായം ഇവിടത്തെ കുടികളെ അടിസ്ഥാനപ്പെടുത്തിയാണ്. നിരവധി നമ്പൂതിരി വിദ്യാർത്ഥികൾക്ക് താമസിക്കാനായി ഒരുക്കിയിരുന്ന കുടികൾ പുഴയുടെ തീരത്തായിരുന്നു അതു വഴിയാവാം ചാലക്കുടി എന്ന പേർ വന്നത്.കേരളത്തിലെ ഒരു പ്രമുഖ ബുദ്ധമതകേന്ദ്രമയിരുന്നു ചാലക്കുടി. ബുദ്ധഭിക്ഷുക്കൾ (പുരോഹിതർ) മഴക്കാലത്ത് ദേശാടനം നിർത്തുകയും ഒരിടത്ത് ഒത്തുകൂടി ഭജനയിരിക്കുകയും പഠനത്തിൽ ഏർപ്പെടുകയും ചെയ്യും. ഈ പതിവ് തുടങ്ങിവച്ചത് ശ്രീബുദ്ധനായിരുന്നു. (കേരളത്തിലെ കർക്കിടകമാസ രാമായണ ഭജൻ ഇതിന്റെ ഭാഗമാണ്‌)പാലി ഭാഷയിൽ വസ്സാ (വർഷ)എന്നാണ്‌ ഇതിനെ പറഞ്ഞിരുന്നത്. കെട്ടിടങ്ങൾ പണിയുകയും ആരാമങ്ങൾ ഉണ്ടാക്കുകയുമൊക്കെ ഇതിന്റെ ഭാഗങ്ങൾ ആണ്‌. ആദ്യമായി ഇത്തരം സംഘാരാമങ്ങൾ ഉണ്ടായത് ജേതൃവനത്തിലാണ്‌. ഇതിനെ ഗന്ധക്കുടി എന്നാണ്‌ വിളിച്ചിരുന്നത്. കേരളത്തിൽ ഇത്തരത്തിൽ ഉണ്ടായിരുന്ന സംഘാരാമം ചാലക്കുടിയിലാണ്‌. ശാലയും ഇവിടെ ഉണ്ടായിരുന്നു. ഈ സംഘാരാമത്തിൽ നിന്നാവണം ചാലക്കുടി എന്ന പേർ വന്നത് എന്നും ചിലർ കരുതുന്നു. ഷോളയാർ ആണ്‌ ചാലക്കുടിപ്പുഴയുടെ ഉദ്ഭവസ്ഥാനങ്ങളിലൊന്ന്. ഷോളയാർ ചോലയാറായും അതിനു തീരത്തുള്ള ഗ്രാമം ചോലക്കുടിയായും ചാലക്കുടിയായും മാറിയതായിരിക്കാം എന്നാണ്‌ ചരിത്രകാരനായ വാലത്ത് കരുതുന്നത്.

ഭരണ സംവിധാനം

തൃശൂർ ജില്ലയിലെ 5 നഗരസഭകളിൽ ഒന്നാണ് ചാലക്കുടി. ചാലക്കുടി താലൂക്കിനു വേണ്ടി ജനങ്ങൾ ശബ്ദം ഉയർത്താൻ തുടങ്ങിയിട്ട്‌ നാളുകളായെങ്കിലും ഇപ്പോഴാണു ആ ദിശയിൽ ചില മാറ്റങ്ങൾ ഉണ്ടായത്. ചാലക്കുടി താലൂക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും അതിന്റേതായ കാര്യാലയങ്ങളും മറ്റും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

"https://schoolwiki.in/index.php?title=ചാലക്കുടി&oldid=620988" എന്ന താളിൽനിന്ന് ശേഖരിച്ചത്