മികച്ച സ്കൂൾ ബ്ലോഗിനുള്ള വിദ്യാഭ്യാസ ജില്ലാതല അവാർഡ്
മികച്ച സ്കൂൾ ബ്ലോഗിനുള്ള വിദ്യാഭ്യാസ ജില്ലാതല അവാർഡ് കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശോഭയിൽ നിന്നും ഹെഡ്മാസ്റ്റർ എം.ഭാസ്കരൻ മാസ്റ്ററും എസ്.ഐ.ടി.സി എ.എം.കൃഷ്ണനും ചേർന്ന് സ്വീകരിക്കുന്നു.സാന്നിധ്യം ഡി.ഇ.ഒ സൗമിനി കല്ലത്ത്,ഡയറ്റ് ഫാക്കൽറ്റി ഡോ.പി.വി.പുരുഷോത്തമൻ
മികച്ച സ്കൂൾ ബ്ലോഗിനുള്ള റവന്യൂ ജില്ലാതല അവാർഡ്
മികച്ച സ്കൂൾ ബ്ലോഗിനുള്ള റവന്യൂ ജില്ലാതല അവാർഡ് ഹെഡ്മാസ്റ്റർ എം.ഭാസ്കരൻ മാസ്റ്ററും എസ്.ഐ.ടി.സി എ.എം.കൃഷ്ണനും ചേർന്ന് കാസറഗോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിൽ നിന്നും സ്വീകരിക്കുന്നു. സാന്നിധ്യം - കാസറഗോഡ് എം.പി.പി കരുണാകരൻ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.ശ്യാമളാദേവി,ഡി.ഡി.ഇ,ഡയറ്റ് പ്രിൻസിപ്പാൾ പി.വി.ഉണ്ണികൃഷ്ണൻ,ഐ.ടി.സ്കൂൾ ജില്ലാ കോർഡിനേറ്റർ എം.പി.രാജേഷ്
സ്കൂൾ വിക്കി കാസറഗോഡ് ജില്ലാ പുരസ്കാരം കൊട്ടോടി സ്കൂളിന്.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.ഒന്നു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കി പീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്.പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണ്.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.
എസ്.എസ്.എൽ.സി 100% വിജയം - 2011-2012 - കള്ളാർ ഗ്രാമ പഞ്ചായത്ത്
എസ്.എസ്.എൽ.സി 100% വിജയം - 2012-2013 - കള്ളാർ ഗ്രാമ പഞ്ചായത്ത്
എസ്.എസ്.എൽ.സി 100% വിജയം - 2012-2013 - കാസറഗോഡ് ജില്ലാ പഞ്ചായത്ത്
എസ്.എസ്.എൽ.സി 100% വിജയം - 2014-2015 - ദേശാഭിമാനി
എസ്.എസ്.എൽ.സി 100% വിജയം - 2014-2015 - കാസറഗോഡ് ജില്ലാ പഞ്ചായത്ത്
എസ്.എസ്.എൽ.സി 100% വിജയം - 2016-2017 - ജെ.സി.ഐ ചുള്ളിക്കര
മികച്ച സ്കൂൾ ബ്ലോഗ് - കാസറഗോഡ് റവന്യൂ ജില്ല
മികച്ച സ്കൂൾ ബ്ലോഗ് - കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല