ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി
ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി | |
---|---|
വിലാസം | |
നാദാപുരം റോഡ് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-01-2010 | Vadakara16011 |
ആമുഖം
"പുതുവല്സരാശംസകള്"
കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള് ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുള് ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 6 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഒരു ലൈബ്രറിയും വായനാമുറിയും സയന്സ് ലാബും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- എന്‍. എസ്സ്. എസ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റോഡ് സുരക്ഷാ ക്ലബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍
- ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി
- ഡോ. പുനത്തില് കുഞ്ഞബ്ഗുള്ള - സാഹിത്യകാരന്
- ശ്രീ. വി. ടി. കുമാരന് മാസ്റ്റര് - പ്രശസ്ത കവി
- ശ്രീ. വി. ടി. മുരളി - ചലച്ചിത്ര പിന്നണിഗായകന്‍
- സേതുമാധവന് - മുന്‍ ഇന്ത്യന്‍ ദേശീയ വോളിബോോള് കോച്ച്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.638513" lon="75.56978" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.637105, 75.570316 മടപ്പള്ളി സ്കൂള്‍