സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു. സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ചരിത്രരചന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാകൊല്ലവും സമ്മാനാർഹരാകാറുണ്ട്. ചരിത്ര സംഭവങ്ങൾ കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സോഷ്യൽ ക്ലബ് അംഗങ്ങൾ ചുമതല വഹിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റ് ഓഫീസ് സന്ദർശനം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രം കോർത്തിണക്കിയ ലഘു ചലച്ചിത്ര പ്രദർശനം വളരെ വിജ്ഞാനപ്രദവും കുട്ടികളിൽ ദേശസ്നേഹമുണർത്താൻ ഉതകുന്നതുമായിരുന്നു.