സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം
>wiki എടച്ചന കുങ്കൻ മാനന്തവാടി താലൂക്കിൽ എടവക പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് കല്ലോടി സ്ഥിതി ചെയുന്നത്.നവീനശിലായുഗ കാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം.കുറ്റ്യാടി ചുരം വഴി കോഴിക്കോട് പോയിരുന്ന പാതയുടെ സാമീപ്യം കൊണ്ട് പ്രധാന്യമർഹിച്ചിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്ക് വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി പോരാടിയ പഴശ്ശി രാജാവിന്റെ സേനാനായകൻ എsച്ചന കുങ്കന്റെ ജന്മദേശമെന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.
പുളിയാറില തൊടുകറി
ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ് എണ്ണയിൽ വഴറ്റുക. ശേഷം പുളിയാറില ചേ൪ത്ത് വഴറ്റി വേവിച്ച് ഉപയോഗിക്കുക.