മയിൽപീലി
കുട്ടികളുടെ രചനകളും സ്കൂൾ വാർത്തകളും പൊതുസമൂഹത്തിലെത്തിക്കുന്നതിന് സ്കൂൾ പത്രം മയിൽപീലി ഉപയോഗപ്പെടുത്തുന്നു.കുട്ടികളുടെ നേതൃത്വത്തിൽ ശേഖരിച്ച് ചിട്ടപ്പെടുത്തിയ വാർത്തകളും ക്ലാസ് മുറികളിൽ രൂപപ്പെടുന്ന മികച്ച സൃഷ്ടികളുമായാണ് ഓരോ ലക്കം മയില്പീലിയും പുറത്തിറങ്ങുന്നത്.ഇംഗ്ലീഷ് ക്ലബ് വർഷത്തിൽ 3 തവണ പ്രസിദ്ധീകരിക്കുന്ന miror ഇംഗ്ലീഷ് മാഗസിനും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാണ് .പരസ്യങ്ങളുടെ സഹായത്തോടെയാണ് ഇതിനുളള ഫണ്ട് കണ്ടെത്തുന്നത്.ഓരോ ലക്കവും പ്രമുഖവ്യക്തികളുടെ സാന്നിധ്യത്തിൽ പ്രകാശനം നടത്തുന്നു



