എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ഗ്രന്ഥശാല
ഗ്രന്ഥശാല
പ്രവർത്തന രീതി
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അധ്യാപിക - ശ്രീമതി ഷൈജി ജോസ്
വളരെ പഴയ മുതൽ ഏറ്റവും പുതിയ വരെ പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മലയാളം അദ്ധ്യാപിക ശ്രീമതി ഷൈജി ജോസ് ലൈബ്രേറിയനായി പ്രവർത്തിക്കുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്. ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്ക് നേരിട്ട് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിന് ഓരോ ക്സാസ്സിലും ഓരോ കുട്ടി ലൈബ്രേറിയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വായനാമാസാഘോഷവും മലയാളഭാഷാപക്ഷാഘോഷവും ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.
-
പുസ്തക ശേഖരണം
ക്സാസ്സ് ലൈബ്രറി
ഉടമസ്ഥരുടെ ഉപയോഗം കഴfഞ്ഞ ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ക്ലാസ്സിലും മാതൃഭൂമി, മലയാളമനോരമ, കേരളകൗമുദി, ദീപിക എന്നീ പത്രങ്ങളും കുട്ടികളുടെ വായനയ്ക്കായി ലഭ്യമാക്കുന്നുണ്ട്.
പുസ്തകസമാഹരണം
വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ സമാഹരിച്ചുവരുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്.