Crescent H S S Vanimal
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ വാണിമേൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ൽ ആണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസർ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ, സി. കെ മമ്മുമാസ്റ്റർ തുടങ്ങിയവരായിരുന്നു. സ്കൂളിന്റെ ആദ്യകാല സാരഥികൾ.