G. V. H. S. S. Kalpakanchery/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ് 20178-19

ഈ വർഷത്തെ മരം ( തൈ ) വിതരണം ഹെഡ്‌മിസ്ട്രസ് ഷൈനി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
                    പരിസ്ഥിതി ക്ലബ്ബിന്റെ പരിപാടികൾ തുടങ്ങുന്നത് ജൂൺ മാസം അവസാന വാരത്തിലാണ്. സ്കൂൾ പരിസരങ്ങൾ ശുദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി പരിസ്ഥിതി ക്ലബ് ഒരു ശുചീകരണ മേൽനോട്ട കമ്മിറ്റി നിയമിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്കൂളിൽ വൃത്തിഹീനമായി കിടക്കുന്ന ഭാഗങ്ങൾ അതാതു സമയങ്ങളിൽ തന്നെ  വൃത്തിയാക്കപ്പെടുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 
                   ക്ലാസുമുറികൾ വൃത്തിയാക്കുന്ന കാര്യത്തിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന തരത്തിലുള്ള ചില പരിപാടികളും പരിസ്ഥിതി ക്ലബ്ബ് നടപ്പിലാക്കാൻ ആലോചിക്കുന്നു. ക്ലാസ് മുറി ഏറ്റവും വൃത്തിയായ രീതിയിൽ പരിപാലിക്കുന്ന ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി കൊണ്ടാണ് ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നത്. സ്റ്റാഫ് മീറ്റിങ്ങിൽ ഇത് ചർച്ച ചെയ്യുകയും അതിന്റെ പ്രായോഗിക തലങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു പ്രധാന പ്രവർത്തനം വൃക്ഷതൈകളുടെ വിതരണമായിരുന്നു. പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്ന് ഈ പരിപാടി വളരെ ഭംഗിയായി നിർവഹിച്ചു. 
                  സ്കൂളിലെ താല്പര്യമുള്ള എല്ലാ വിദ്യാർഥികൾക്കും ചെടികൾ വിതരണം ചെയ്തു കഴിഞ്ഞു
                  പ്രധാനപ്പെട്ട മറ്റ്ചില പരിപാടികൾക്ക് കൂടി പരിസ്ഥിതി ക്ലബ് ഇതിനകം നേതൃത്വം നൽകി കഴിഞ്ഞു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞം തുടങ്ങിയിട്ടുണ്ട്. വിവിധ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂളിന് നാലുവിഭാഗങ്ങളായി ഇനംതിരിച്ച് വലിയ കവറുകൾ നൽകിക്കഴിഞ്ഞു. ഓരോ ഇനങ്ങളിലുമായി ലഭിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അതാതിനങ്ങൾക്ക് വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കവറിൽ നിക്ഷേപിക്കുന്നു. പിന്നീട് ഒരു ദിവസം മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂൾ സന്ദർശിച്ചു മാലിന്യങ്ങൾ റീസൈക്കിളിങ്ങിനായി കൊണ്ടുപോകുന്നു. ഇത്തരത്തിലാണ് ഇതിന്റെ പ്രവർത്തന സംവിധാനം ഒരുക്കിയിരിക്കുന്നത്.
                മറ്റൊരു പ്രധാന പ്രവർത്തനം സ്കൂൾ പരിസരങ്ങളുടെ ശുചീകരണമാണ്. സ്കൂളിൽ നിന്നും അതിനുവേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി ശുചീകരണ കമ്മിറ്റി ഓരോ പരിപാടികൾ ആസൂത്രണം ചെയ്യുകയും നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയപരിധിക്കുള്ളിൽ അവ അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഓരോ ക്ലാസ് റൂമുകളും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം കൊടുക്കുന്നതിനുവേണ്ടി ഒരു സമ്മാന പദ്ധതിയും പരിസ്ഥിതി ക്ലബ് നടപ്പിലാക്കുന്നുണ്ട്. ഏറ്റവും മികച്ച രീതിയിൽ ക്ലാസ് മുറികളും പരിസരങ്ങളും ശുചീകരിക്കുന്ന ക്ലാസിലെകുട്ടികൾക്ക് പ്രത്യേക സമ്മാനം നൽകി കൊണ്ടാണിത്.
                 മറ്റൊരു പ്രവർത്തനം സ്കൂളിൽ ഇന്ന് നിലവിലുള്ള ഔഷധോധ്യാനത്തിലുള്ള ചെടികളുടെയും വൃക്ഷങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുകയും അവയെ ക്രോഡീകരിക്കുകയും ചെയ്യുക എന്നതാണ്.
മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂളിന് നാലുവിഭാഗങ്ങളായി ഇനംതിരിച്ച് നൽകിയ വലിയ കവറുകളുമായി വിദ്യാർഥികൾ
പരിസ്ഥിതി ക്ലബ്ബിന്റെ ഈ വർഷത്തെ സ്കൂൾ പരിസരങ്ങളുടെ ശുചീകരണ പരിപാടിയിൽ ഏർപ്പെട്ട വിദ്യാർഥികൾ
മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂളിന് നൽകിയ കവറുകളിൽ വിദ്യാർഥികൾ ഇനംതിരിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നു
മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂളിന് നൽകിയ കവറുകളിൽ വിദ്യാർഥികൾ ഇനംതിരിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നു
ഈ വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ ശുചീകരണ പരിപാടിയിൽ അധ്യാപകരും പങ്കാളികളാകുന്നു
ഈ വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ ശുചീകരണ പരിപാടിയിൽ അധ്യാപകരും പങ്കാളികളാകുന്നു

പരിസ്ഥിതി ക്യാമ്പ്

തിരുനെല്ലിയിലെ പരിസ്ഥിതി ക്യാമ്പിൽ സ്‌കൂളിൽനിന്നും പങ്കെടുത്തവർ
                 മുൻ വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി. ഉദാഹരണമായി 2015 ൽ വയനാട് ജില്ലയിൽ ഉള്ള തിരുനെല്ലിയിലെ മൂന്നുദിവസത്തെ ക്യാമ്പിൽ സ്കൂളിൽനിന്നും കുറേ കുട്ടികളും അധ്യാപകരും പങ്കെടുത്തിരുന്നു. കേരള വനം വകുപ്പും വന്യജീവി വകുപ്പും ചേർന്ന് നടത്തിയിരുന്ന ഒരു ക്യാമ്പ് ആയിരുന്നു അത്. കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനപ്രദമായിരുന്നു മൂന്നുദിവസത്തെ ആ പഠന ക്യാമ്പ്. നിരവധി പ്രഗല്ഭ വ്യക്തികളുടെ ക്ലാസുകൾ കേൾക്കുവാനും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണ്. കൂടാതെ ബാണാസുര മലയിലേക്കുള്ള ട്രക്കിങ് കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു. 
                 സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബിന് വേണ്ടി നടത്തിയിരുന്ന ഒരു പ്രകൃതി പഠന ക്യാമ്പ് ആയിരുന്നു അത്. ഈ വർഷവും ക്യാമ്പിന് വേണ്ടി സ്കൂളിൽ നിന്നും അപേക്ഷിച്ചിട്ടുണ്ട്.
                 പരിസ്ഥിതി ക്യാമ്പുകൾ ധാരാളം പഠനാനുഭങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട് എന്നതാണ് ഇതിന്റ പ്രധാന നേട്ടം